Thursday November 15th, 2018 - 10:52:pm
topbanner

സ്തനാര്‍ബുദം പടരാതിരിക്കാന്‍ ഡയറ്റ് സഹായിക്കും

suji
സ്തനാര്‍ബുദം പടരാതിരിക്കാന്‍ ഡയറ്റ് സഹായിക്കും

അസ്പരാഗിന്‍ ഉള്‍പ്പെടുന്ന പാലുല്‍പ്പന്നങ്ങള്‍, ബീഫ്, പൗള്‍ട്രി, മുട്ട, മീന്‍, നട്‌സ്, ധാന്യങ്ങള്‍ എന്നിവ കഴിക്കുന്നത് കുറച്ച് പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് വര്‍ദ്ധിപ്പിച്ചാല്‍ അപകടകാരിയായ സ്തനാര്‍ബുദം പടര്‍ന്നുപിടിക്കുന്നത് ഒഴിവാക്കാമെന്ന് ഗവേഷകര്‍.

അമിനോ ആസിഡായ അസ്പരാഗിന്‍ കോശങ്ങള്‍ പ്രോട്ടീന്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ബ്ലോക്കുകള്‍ നിര്‍മ്മിക്കുന്നു. അസ്പരാഗിന്‍ കുറയ്ക്കുന്നത് വഴി സ്തനാര്‍ബുദം കുറയുന്നതായി ലാബില്‍ എലികളില്‍ നടത്തിയ പഠനം തെളിയിക്കുന്നു. ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് ക്യാന്‍സറിന്റെ യാത്ര തടയുകയാണ് ചെയ്യുന്നത്.

ഡയറ്റിന് ക്യാന്‍സര്‍ പടരുന്നതില്‍ സുപ്രധാന പങ്കുണ്ടെന്ന് ഈ പഠനം തെളിയിക്കുന്നതായി സെഡാര്‍സ് സിനായി മെഡിക്കല്‍ സെന്റര്‍ അസോസിയേറ്റ് ഡയറക്ടര്‍ സൈമണ്‍ നോട്ട് വ്യക്തമാക്കി. സ്തനാര്‍ബുദത്തിന് മാത്രമല്ല മറ്റ് ക്യാന്‍സറുകള്‍ തടയാനും ഈ ഫലം സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.

 

Read more topics: diet, breast cancer
English summary
Diet may help in stopping breast cancer from spreading
topbanner

More News from this section

Subscribe by Email