Sunday November 18th, 2018 - 3:03:am
topbanner

മഞ്ഞളില്‍ നിന്നും അര്‍ബുദത്തിന് അത്ഭുതമരുന്ന് കണ്ടെത്തി

NewsDesk
മഞ്ഞളില്‍ നിന്നും അര്‍ബുദത്തിന് അത്ഭുതമരുന്ന് കണ്ടെത്തി

ഭോപ്പാല്‍: കറികളിലും മറ്റും നിത്യേന ഉപയോഗിക്കുന്ന മഞ്ഞളില്‍നിന്നും അര്‍ബുദത്തെ ഭേദമാക്കാന്‍ കഴിവുള്ള അത്ഭുതമരുന്ന് കണ്ടെത്തി. മധ്യപ്രദേശ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സാങ്കേതിക സര്‍വകലാശാലയായായ രാജീവ് ഗാന്ധി പ്രൗഡ്യോഗികി വിശ്വവിദ്യാലയ(ആര്‍.ജി.പി.വി)യാണ് കണ്ടുപിടുത്തത്തിന് പിന്നില്‍.

മഞ്ഞളില്‍ നിന്നും അര്‍ബുദ കോശത്തെ ചെറുക്കുന്ന മരുന്നുകള്‍ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ 10 വര്‍ഷമായി സര്‍വകലാശാല പഠനത്തിനലായിരുന്നു. ഇതിനൊടുവിലാണ് ഇവയില്‍ അര്‍ബുദം പ്രതിരോധിക്കാനുള്ള തന്മാത്രകളുണ്ടെന്ന് കണ്ടെത്തിയത്.

സി.ടി.ആര്‍.17, സി.ടി.ആര്‍.20 എന്നിങ്ങനെ പേരും നല്‍കിയ ഇവ പേറ്റന്റിനായും അപേക്ഷിച്ചിട്ടുണ്ടെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. പീയുഷ് ത്രിവേദിയും അധ്യാപകന്‍ ഡോ. സി. കാര്‍ത്തികേയനും പറഞ്ഞു.

അര്‍ബുദരോഗികള്‍ക്കിടയില്‍ ഈ മരുന്ന് പരീക്ഷിച്ചപ്പോള്‍ വിസ്മയിപ്പിക്കുന്ന ഫലമാണ് ഉണ്ടായതെന്നും ഇവര്‍ അവകാശപ്പെട്ടു. മറ്റ് അര്‍ബുദമരുന്നുകളെപ്പോലെ ഇതിന് പാര്‍ശ്വഫലങ്ങളില്ല. അര്‍ബുദം ബാധിച്ച കോശങ്ങളെ മാത്രമേ ഈ മരുന്ന് നശിപ്പിക്കൂ. മറ്റ് കോശങ്ങളെ യാതൊരുതരത്തിലും ബാധിക്കില്ലെന്ന് ഇരുവരും വ്യക്തമാക്കി.

കാനഡയിലെ അഡ്വാന്‍സ് മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടുമായി സഹകരിച്ചായിരുന്നു ഗവേഷണം. അര്‍ബുദം ബാധിച്ച കോശങ്ങളുടെ വിഭജനം തടയുകയാണ് മഞ്ഞളിലെ പ്രതിരോധതന്മാത്രകള്‍ ആദ്യം ചെയ്യുന്നത്. ഇതിനായി കോശങ്ങളുടെ പ്രവര്‍ത്തനത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന ‘ട്യുബുലിന്‍’ എന്ന പ്രോട്ടീന്റെ വളര്‍ച്ചതടയുകയാണ് ഇവ ചെയ്യുന്നതെന്നും ഇവര്‍ വിശദീകരിച്ചു.

Read more topics: anti cancer, medicine, turmeric, RGPV
English summary
RGPV technical university discovered Cancer medicine from turmeric
topbanner

More News from this section

Subscribe by Email