Friday July 19th, 2019 - 6:13:pm
topbanner
topbanner

ബ്രാ ധരിക്കുന്നത് ബ്രസ്റ്റ് കാൻസറിന് കാരണമാകുന്നുവെന്ന് പഠനം

NewsDesk
ബ്രാ ധരിക്കുന്നത്  ബ്രസ്റ്റ് കാൻസറിന് കാരണമാകുന്നുവെന്ന് പഠനം

1960 കളുടെ അവസാനത്തോടെ, ഫെമിനിസ്റ്റ് ചിന്താഗതികളുടെ തുടക്കത്തിലായാണ് ബ്രാ എന്ന് ചുരുക്കി വിളിക്കുന്ന ബ്രേസിയറുകളുടെ ഉപയോഗം ആരംഭിക്കുന്നത്. സ്ത്രീ സ്വാതന്ത്രത്തിന്റെ പ്രകടനമായാണ് ബ്രാ ധരിക്കുന്നതിനെ അന്ന് കണക്കാക്കിയിരുന്നത്. എന്നാല്‍ ഇന്ന് ബ്രേസിയറുകളുടെ ഉപയോഗം സര്‍വ്വ സാധാരണമാണ്. പക്ഷേ ബ്രാ ധരിക്കുന്നത് സ്തനാരോഗ്യത്തിന് എതിരാണെന്നാണ് പുതിയ പഠനങ്ങള്‍ വെളിവാക്കുന്നത്. സാധാരണയായി സ്തനങ്ങളുടെ രൂപഭംഗി നിലനിര്‍ത്താനായി ബ്രാ ധരിക്കണമെന്നാണ് വിദഗ്ദ്ധര്‍ പറയാറുള്ളത്. എന്നാല്‍ ഈ ചിന്ത മാറ്റണമെന്നാണ് പുതിയ പഠനങ്ങള്‍ ,സൂചിപ്പിക്കുന്നത്.

1893 ല്‍ മാരി ട്യൂക്ക് എന്ന വനിതയാണ് സ്തനങ്ങളെ താങ്ങിനിര്‍ത്തുന്ന രീതിയിലുള്ള ബ്രാ നിര്‍മ്മിക്കുന്നത്. പിന്നീട് നിരവധി ഡിസൈനര്‍മാര്‍ ബ്രായുടെ മെച്ചപ്പെട്ട മോഡലുകള്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ മേരി ഫെല്‍പ്പ്‌സ് ജേക്കബാണ് ഇന്ന് കാണുന്ന തരത്തിലുള്ള ബ്രാ വിപണിയിലെത്തിക്കുന്നത് . ഈ മോഡലിന്റെ പേറ്റന്റും ഇവര്‍ നേടിയിരുന്നു. പിന്നീട് വാര്‍ണര്‍ ബ്രദേഴ്‌സിന്റെ വസ്ത്രനിര്‍മ്മാണ കമ്പനിക്ക് ഈ പേറ്റന്റ് വന്‍ തുകക്ക് വില്‍ക്കുകയായിരുന്നു. 1960 കളോടെ ബ്രേസിയറുകള്‍ക്ക് വന്‍ സ്വീകാര്യത ലഭിച്ചു.

ഡ്രസ്സ്ഡ് ടു കില്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലാണ് സുപ്രധാന വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ബ്രസ്റ്റ് കാനസറും ബ്രായുടെ ഉപയോഗവും എന്നതിനെ അടിസ്ഥാനമാക്കി നടത്തിയ പഠനമാണ് ഇത്. 1995 ല്‍ പുറത്തിറക്കിയ പുസ്തകത്തില്‍ പ്രധാനമായും ബ്രായുടെ ഉപയോഗവും കാന്‍സര്‍ സാധ്യതകളുമാണ് ഗവേഷകരായ സിഡ്‌നി റോസ്സ് സിങ്ങറും സോമ ഗ്രീസ്‌മെസ്സറും ചര്‍ച്ച ചെയ്യുന്നത്. പഠനത്തിന്റെ ഭാഗമായി 5000 ത്തോളം സ്ത്രീകളില്‍ ഇവര്‍ സര്‍വ്വേ നടത്തിയിരുന്നു.

12 മണിക്കൂര്‍ തുടര്‍ച്ചയായോ അതിലധികമോ സമയം ബ്രാ ധരിക്കുന്നവരില്‍ സ്തനാര്‍ബുദത്തിനുള്ള സാധ്യത വളരെയധികമാണെന്ന് പഠനം തെളിയിക്കുന്നു. ഫൈബ്രോസിസ്റ്റിക്ക് ബ്രെസ്റ്റ് ഡിസീസിന് ചികിത്സ നേടിയിരുന്ന സ്ത്രീകള്‍ ബ്രായുടെ ഉപയോഗം നിര്‍ത്തിയപ്പോള്‍ 90 ശതമാനം രോഗികളിലും പുരോഗതിയുണ്ടായാതായി ഫ്‌ളോറിഡയിലെ ഡോക്ടറായ ഗ്രിഗറി ഹെയ് നടത്തിയ പഠനവും തെളിയിക്കുന്നു.

സ്തന സൗന്ദര്യത്തിനും ആരോഗ്യത്തിനും ലിംഫ് ഗ്രന്ഥികളുടെ ശരിയായ പ്രവര്‍ത്തനം അത്യാപേക്ഷികമാണ്. മുറുക്കമുള്ള ബ്രാ ധരിക്കുന്നത് സ്തനത്തിലെ ലിംഫ് ഗ്രന്ഥിയുടെ സ്വാഭാവിക പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും രക്തത്തിന്റെ ഒഴുക്കിനെ നിയന്തിക്കുകയും ചെയ്യുന്നു. ലിംഫ് ഗ്രന്ഥിയുടെ സ്വാഭാവിക പ്രക്രിയകളെ തടസ്സപ്പെടുത്തുന്നത്‌വഴി പുറത്ത് പോകേണ്ട മാലിന്യങ്ങളും ഇവിടെ കെട്ടികിടക്കുന്നു. ഇത് പതിയെ സ്തനാര്‍ബുദത്തിന് കാരണമാകുന്നു.

ആര്‍ത്തവസമയത്ത് വേദനകൊണ്ട് നിങ്ങള്‍ കഷ്ടപ്പെടുന്നുണ്ടോ?

തന്റെ അവസരങ്ങള്‍ ദിവ്യാ ഉണ്ണി തട്ടിയെടുത്തു : കാവേരി

Read more topics: wearing, bra, breast, cancer
English summary
Can wearing a bra cause breast cancer
topbanner

More News from this section

Subscribe by Email