Sunday February 17th, 2019 - 1:31:pm
topbanner

നിത്യയൗവ്വനത്തിന് നേന്ത്രപ്പഴം

princy
നിത്യയൗവ്വനത്തിന് നേന്ത്രപ്പഴം

സൗന്ദര്യകാര്യത്തിൽ ഏറെ ശ്രദ്ധ കാണിക്കുന്നവരാണ് നമ്മൾ . സൗന്ദര്യവർദ്ധനവിനായി ഒരുപാട് പണം ചിലവാക്കാറുമുണ്ട്. എന്നാൽ ഇനി കോസ്‌മെറ്റിക് വാങ്ങിച്ച് പണം കളയേണ്ടതില്ല.ദിവസവും ഓരോ നേന്ത്രപ്പഴം കഴിച്ചാൽ മതി നിത്യ യൗവ്വനവും സൗന്ദര്യവും നിങ്ങളെ തേടിയെത്തും. നമ്മളെ അലട്ടുന്ന പ്രധാന പ്രശ്‌നമാണ് തൂക്കകുറവ് എന്നാൽ നേന്ത്രപ്പഴം ഇതിൽ നിന്നും നിങ്ങളെ രക്ഷിക്കും.

തടി വര്‍ദ്ധിപ്പിയ്ക്കാനും ആരോഗ്യകരമായി തൂക്കം കൂട്ടുവാനും സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് നേന്ത്രപ്പഴം. നേന്ത്രപ്പഴത്തില്‍ ചില ചേരുവകള്‍ ചേര്‍ത്തു തയ്യാറാക്കുന്ന ഒററമൂലി തൂക്കം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. എത്തപ്പഴം നല്ലപോലെ പഴുത്തത് അരിഞ്ഞത്, 6 ഉണക്കമുന്തിരി കുതിര്‍ത്തത്, 1 ടീസ്പൂണ്‍ നെയ്യ്, കല്‍ക്കണ്ടം 1 ടീസ്പൂണ്‍ പൊടിച്ചത്, 1 ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്തിളക്കുക. ഇത് കഴിയ്ക്കാം.

രാവിലെ പ്രാതലായി കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത് അടുപ്പിച്ചു കഴിയ്ക്കുന്നത് തൂക്കം വര്‍ദ്ധിപ്പിയ്ക്കാനും ശരീര പുഷ്ടിയ്ക്കും സഹായിക്കും.നേന്ത്രപ്പഴം കൊണ്ട് വേറെ രീതിയിലും തൂക്കവും തടിയും വര്‍ദ്ധിപ്പിയ്ക്കാം. ഇത് പുഴുങ്ങി ഇതില്‍ നെയ്യു ചേര്‍ത്തു കഴിയ്ക്കാം.

ഒരു ഗ്ലാസ് പാല്‍ ചൂടാക്കി ഇതില്‍ നേന്ത്രപ്പഴം ചതച്ചിട്ടു കഴിയ്ക്കാം. ഇതും ആരോഗ്യകരമായി തൂക്കം കൂട്ടും. എത്തപ്പഴം നല്ലപോലെ പഴുത്തതും കൊഴുപ്പുള്ള തിളപ്പിച്ച പാലും ചേര്‍ത്ത് അടിച്ചെടുക്കുന്നതും ഏറെ നല്ലതാണ്. ഇതില്‍ സ്വാദിനായി ഏലയ്ക്കാത്തരികളും ചേര്‍ക്കാം.

Viral News

Read more topics: Bananas, health, Beauty
English summary
Bananas for health and Beauty
topbanner

More News from this section

Subscribe by Email