Wednesday September 26th, 2018 - 12:58:am
topbanner

വാഴക്കൂമ്പിനുള്ളിലെ പൂക്കളുടെ സവിശേഷതകളെന്തെല്ലാമെന്നറിയേണ്ടേ

NewsDesk
വാഴക്കൂമ്പിനുള്ളിലെ പൂക്കളുടെ സവിശേഷതകളെന്തെല്ലാമെന്നറിയേണ്ടേ

വാഴയുടെ പഴങ്ങള്‍ മാത്രമല്ല മിക്ക ഭാഗങ്ങളും ഭക്ഷ്യയോഗ്യമായവയാണ്. വീട്ടില്‍ തന്നെ കൃഷിചെയ്യാന്‍ സാധിക്കുന്നതും വലിയ ശ്രദ്ധ ആവശ്യമില്ലാത്തതും വാഴകൃഷിയെ ജനപ്രിയമാക്കുന്നുണ്ട്. സാധാരണ വാഴയുടെ പഴങ്ങള്‍, പച്ചക്കായ, വാഴപ്പിണ്ടി തുടങ്ങിയവയാണ് കഴിക്കാന്‍ ഉപയോഗിക്കുന്ന ഭാഗങ്ങള്‍. എന്നാല്‍ പലരും ഒഴിവാക്കുന്ന ഭാഗമാണ് വാഴക്കൂമ്പിനുള്ളിലെ പൂക്കള്‍.

വാഴകുലക്കുമ്പോള്‍,കുലക്കുള്ളിലായാണ് ഈ പൂക്കള്‍ ഉണ്ടാവുക. ഈ പൂക്കളുടെ ഗുണങ്ങളെക്കുറിച്ച് അറിവില്ലാത്തതാണ് ഇവ ഒഴിവാക്കുന്നതിന് പ്രധാനകാരണം. മികച്ച ഔഷധഗുണമുള്ള ഈ പൂക്കളെക്കുറിച്ച് ആയുര്‍വേദത്തിലും വിശദമായി പരാമര്‍ശിക്കുന്നുണ്ട്.

വൈറ്റമിന്‍ Eയുടെ കലവറയായ ഈ പൂക്കള്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനുമുള്ള ഒറ്റമൂലി തന്നെയാണ്. നാരുകള്‍ അടങ്ങിയ വാഴപ്പൂക്കളില്‍ പ്രോട്ടീന്റെയും പൂരിതക്കൊഴുപ്പിനാലും സമ്പന്നമാണ്. വാഴയിലെ പൂക്കളുടെ നിങ്ങള്‍ക്കറിയാത്ത ഗുണങ്ങളിതാ..

* പ്രമേഹത്തിനും അനീമിയക്കും ഉത്തമ പരിഹാരം

നിത്യവും വാഴയിലെ പൂക്കള്‍ കഴിക്കുന്നത് രക്തത്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഇതുവഴി ഇന്‍സുലിന്റെ ഉത്പാദനവും വര്‍ദ്ധിക്കുന്നു. വാഴയിലെ പൂക്കളില്‍ ഫൈബറിനൊപ്പം ഇരുമ്പ് സത്തും അടങ്ങിയിരിക്കുന്നു. ഇരുമ്പിന്റെ ഗുണങ്ങള്‍ രക്തത്തിലെ ചുവപ്പ് രക്താണുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ഇതുവഴി രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കൂടുകയും ചെയ്യുന്നു.

* അണുബാധ തടയുന്നു

എതെങ്കിലും തരത്തിലുള്ള അണുബാധകള്‍ക്കെതിരെയും പ്രവര്‍ത്തിക്കാന്‍ വാഴയിലെ പൂക്കള്‍ക്ക് സാധിക്കുമത്രേ.. ഈ പൂക്കളിലെ എത്തനോളിന്റെ ഘടകങ്ങള്‍ അണുബാധക്ക് കാരണമായ ബാക്ടീരിയകള്‍ ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ തന്നെ അവയെ ഇല്ലാതാക്കാനും വളര്‍ച്ച തടയാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു.

* പാലൂട്ടുന്ന അമ്മമാരില്‍ ലാക്ടോജന്‍ ഉത്പാദനത്തിന് സഹായിക്കുന്നു

മുലയൂട്ടുന്ന അമ്മമാരില്‍ ലാക്ടോജന്റെ അളവ് വര്‍ദ്ധിക്കാന്‍ വാഴയുടെ പൂക്കള്‍ കഴിക്കുന്നത് ഗുണം ചെയ്യും. ഗര്‍ഭിണികള്‍ വാഴകൂമ്പിനുള്ളിലെ പൂക്കള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രസവശേഷം പാലുണ്ടാകുന്നതിന് സഹായിക്കും.

* നല്ല മൂഡ് നിലനിര്‍ത്തുന്നു

മാനസികോല്ലാസം ഉണ്ടാക്കാന്‍ ഈ പൂക്കള്‍ക്ക് സാധിക്കും. അതിനാല്‍ വിഷാദരോഗത്തിനും മറ്റും ചികിത്സ തേടുന്നവര്‍ക്ക് വാഴക്കുലയിലെ പൂക്കള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്

* ആര്‍ത്തവസമയത്തെ അമിത രക്തസ്രാവത്തിനും പ്രതിവിധിയാണ്

ആര്‍ത്തവ സമയങ്ങളില്‍ അമിത രക്തസ്രാവം ഉള്ളവര്‍ ഈ പൂക്കള്‍ വേവിച്ച് തൈര് ചേര്‍ത്ത് കഴിക്കുന്നത് വളരെ ഗുണകരമാണ്. ഇങ്ങനെ കഴിക്കുമ്പോള്‍ ശരീരത്തിലെ പ്രോജസ്റ്റീറോണിന്റെ ഉത്പാദനം വര്‍ദ്ധിക്കുന്നു. ഇത് രക്തസ്രാവം കുറയുന്നതിന് കാരണമാകുന്നു.

മധുരമുളള ഈ പൂക്കളുടെ ഗുണങ്ങള്‍ ആരോഗ്യത്തിനും നല്ലതാണെന്ന് മനസ്സിലായില്ലേ..

സണ്ണി ലിയോണിന് മലയാളത്തിലും അഭിനയിക്കണമെന്ന്

സുധാകരന്റെ വീടിനുമുന്നില്‍വെച്ച് ആയുധവുമായി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Read more topics: health, benefits, banana, blossom
English summary
Awesome health benefits of banana blossom
topbanner

More News from this section

Subscribe by Email