Monday November 19th, 2018 - 1:40:pm
topbanner

മദ്യം തലച്ചോറിന് കഞ്ചാവിലും ദൂഷ്യം ചെയ്യും

suji
 മദ്യം തലച്ചോറിന് കഞ്ചാവിലും ദൂഷ്യം ചെയ്യും

കഞ്ചാവിലും വര്‍ദ്ധിച്ച ദൂഷ്യഫലങ്ങളാണ് മദ്യം തലച്ചോറിന് വരുത്തിവെയ്ക്കുന്നതെന്ന് പഠനങ്ങള്‍. തലച്ചോറിലെ വൈറ്റ്, ഗ്രേ മാറ്ററുകളെയും വലുപ്പത്തെയും കഞ്ചാവ് ബാധിക്കുന്നില്ലെന്നിരിക്കെ മദ്യപാനം ഇതിന് വിരുദ്ധമായ അവസ്ഥയാണ് സൃഷ്ടിക്കുന്നത്.

തലച്ചോറിന്റെ പ്രവര്‍ത്തനത്തെ നയിക്കുന്ന ഭാഗമാണ് ഗ്രേ മാറ്റര്‍. നാഡീവ്യൂഹവും തലച്ചോറും തമ്മിലുള്ള ആശയവിനിമയം സാധ്യമാക്കുന്നത് വൈറ്റ് മാറ്ററാണ്. കഞ്ചാവിന്റെ ദൂഷ്യഫലങ്ങള്‍ ഒട്ടുംതന്നെ കുറവല്ലെങ്കിലും മദ്യപാനം ഇതിലും ഒരുപാട് കൂടുതല്‍ ദൂഷ്യങ്ങള്‍ സൃഷ്ടിക്കുന്നതായി കൊളറാഡോ ബൗള്‍ഡര്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ കെന്റ് ഹച്ചിസണ്‍ വിശദീകരിച്ചു.

അതേസമയം കഞ്ചാവ് എത്രത്തോളം തലച്ചോറിനെ ബാധിക്കുന്നുവെന്ന കാര്യത്തില്‍ പഠനം ഏറെ മുന്നോട്ട് പോയിട്ടില്ല. യുഎസില്‍ 12 വയസ്സിന് മുകളിലുള്ള 44 ശതമാനം പേരും ജീവിതത്തിലെ ഒരു ഘട്ടത്തില്‍ കഞ്ചാവ് ഉപയോഗിച്ചിട്ടുള്ളവരാണ്. വാഷിംഗ്ടണ്‍, ഒറിഗാവോണ്‍, കാലിഫോര്‍ണിയ, അലാസ്‌ക, കൊളറാഡോ എന്നിവിടങ്ങളില്‍ കഞ്ചാവ് മെഡിസിനല്‍, വിനോദ ഉപയോഗത്തിന് നിയമവിധേയമാണ്.

 

Read more topics: Alcohol ,health, brain
English summary
Alcohol damages the brain more than cannabis study finds
topbanner

More News from this section

Subscribe by Email