Friday November 16th, 2018 - 9:34:am
topbanner

ബ്രോയിലര്‍ ചിക്കനെ ഒരുപാട് പ്രേമിക്കല്ലേ ജീവന്‍ അപകടത്തിലാകും; പ്രത്യുല്‍പാദനം മുതല്‍ ക്യാന്‍സര്‍ വരെ

suji
ബ്രോയിലര്‍ ചിക്കനെ ഒരുപാട് പ്രേമിക്കല്ലേ ജീവന്‍ അപകടത്തിലാകും; പ്രത്യുല്‍പാദനം മുതല്‍ ക്യാന്‍സര്‍ വരെ

പോഷകങ്ങളുടെയും ധാതുക്കളുടെയും കലവറയാണ് ചിക്കന്‍. ബി വൈറ്റമിനുകള്‍, എ, ഡി, ഫോസ്ഫറസ്, അയേണ്‍ എന്നിവയെല്ലാം ഇതിലുണ്ട്. എന്നാല്‍ പ്രോയിലര്‍ ചിക്കന്‍ കഴിച്ച് ഇതെല്ലാം നേടാന്‍ ശ്രമിച്ചാല്‍ ഇത് ബുദ്ധിമുട്ടാകും. ഇറച്ചിക്കായി കെമിക്കലും, മറ്റ് പദാര്‍ത്ഥങ്ങളും നല്‍കി പരിപോഷിപ്പിച്ച് എടുക്കുന്നവയാണ് ബ്രോയിലര്‍ ചിക്കനുകള്‍.

നാടന്‍ കോഴി പോലെ അത്ര ഗുണകരമല്ല ഈ ബ്രോയിലര്‍ ചിക്കന്‍. 10-12 ആഴ്ച കൊണ്ട് ഭാരം കൂട്ടി മനുഷ്യന് കഴിക്കാനായി എത്തിപ്പെടുന്നവയാണിവ. ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടുന്നതിനാല്‍ ബ്രോയിലര്‍ ചിക്കന്‍ മനുഷ്യന്റെ തലച്ചോറിന് വിപരീത ഫലമാണ് നല്‍കുക. സ്ഥിരമായി കഴിച്ചാല്‍ തലവേദന, ന്യൂറോ സംബന്ധമായ മറ്റ് പ്രശ്‌നങ്ങള്‍ എന്നിവ ഉറപ്പ്.

ബ്രോയിലര്‍ ചിക്കനുകളിലെ രോഗാണുക്കളും, അപകടകരമായ ബാക്ടീരിയയും ഇന്‍ഫെക്ഷനും സൃഷ്ടിച്ചേക്കാം. പ്രതിരോധ ശേഷി തീരെ കുറഞ്ഞവയാണ് ബ്രോയിലര്‍ ചിക്കനുകള്‍. ഇവയ്ക്ക് ആന്റിബയോട്ടിക് നല്‍കിയാല്‍ മാത്രമെ പിടിച്ചുനിര്‍ത്താന്‍ കഴിയൂ. ഇത് മനുഷ്യന്‍ കഴിക്കുന്നതോടെ ആന്റിബയോട്ടിക്കുകള്‍ നമുക്ക് ഫലിക്കാതെ പോകുന്നതായും കണ്ടെത്തിയിട്ടുണ്ട്.

സിന്തെറ്റിക് ഹോര്‍മോണുകള്‍ നല്‍കുന്നതിനാല്‍ ഇത് മനുഷ്യന്റെ പ്രത്യുല്‍പാദന ശേഷിയെ തന്നെ ബാധിക്കും. ഉയര്‍ന്ന താപനിലയിലാണ് ഇവ പാചകം ചെയ്യുന്നത്. ഇത് ക്യാന്‍സറിനും സാധ്യത കൂട്ടും.

 

Read more topics: scary facts,chicken
English summary
8 scary facts about chicken that will freak you out
topbanner

More News from this section

Subscribe by Email