Wednesday February 20th, 2019 - 5:25:pm
topbanner

എളുപ്പത്തില്‍ ആരോഗ്യത്തോടെ ഭാരം കുറയ്ക്കാന്‍ ഈ മാര്‍ഗ്ഗങ്ങള്‍ ബെസ്റ്റാണ്

suji
എളുപ്പത്തില്‍ ആരോഗ്യത്തോടെ ഭാരം കുറയ്ക്കാന്‍ ഈ മാര്‍ഗ്ഗങ്ങള്‍ ബെസ്റ്റാണ്

ഡയറ്റുകള്‍ പല വിധത്തിലാണ്. ഇതേക്കുറിച്ച് പലതും കേട്ടുകാണുമെങ്കിലും പരീക്ഷിക്കുമ്പോള്‍ ഏറെ ബുദ്ധിമുട്ടായി അനുഭവപ്പെടും. പല ഡയറ്റുകളും ആരോഗ്യം തകര്‍ക്കുന്നവയാണെന്ന് കൂടി ഇതോടൊപ്പം അറിഞ്ഞിരിക്കണം. ആരോഗ്യം നഷ്ടപ്പെടാതെ എളുപ്പത്തില്‍ ഭാരം കുറയ്ക്കാന്‍ ചില വിദ്യകളുണ്ട്.

വെള്ളം കൂടുതല്‍ കുടിക്കുന്നതോടൊപ്പം മദ്യപാനം കുറയ്ക്കുകയാണ് ഒരു കാര്യം. വെള്ളം സ്ഥിരമായി അകത്ത് ചെല്ലുന്നതോടെ അധികം ഭക്ഷണം കഴിക്കുന്നത് കുറയും. വൈനും, മറ്റ് മദ്യങ്ങളിലുമെല്ലാം നിങ്ങള്‍ ചിന്തിക്കുന്നതിലും ഏറെ കലോറി ഉള്‍പ്പെട്ടിരിക്കുന്നു. രണ്ട് ഗ്ലാസ് വൈന്‍ കുടിച്ചാല്‍ ഒരു ബര്‍ഗര്‍ കഴിക്കുന്നതിന് സമമായി.

ഫൈബര്‍ കൂടുതലുള്ള ഭക്ഷണം കൂടുതല്‍ കഴികാകം. പഴങ്ങള്‍, പച്ചക്കറികള്‍, ഹോള്‍ഗ്രെയിന്‍ ബ്രെഡ്, പാസ്ത, തവിട് നീക്കാത്ത ചോറ്, ബീന്‍സ്, ഓട്‌സ് എന്നിവ നല്ലതാണ്. ഒരു ഭക്ഷണവും പൂര്‍ണ്ണമായി ഒഴിവാക്കേണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കാം. സ്‌നാക്ക് പരിപാടി അവസാനിപ്പിക്കണം. വ്യായാമം അനിവാര്യമായതിനാല്‍ ഇത് ചെയ്യാനുള്ള സമയം കണ്ടെത്തണം. ഉയര്‍ന്ന കലോറി അടങ്ങിയ അനാരോഗ്യകരമായ ഭക്ഷണം ഒഴിവാക്കണം.

 

Viral News

Read more topics: lose weight, safely
English summary
7 tips to lose weight quickly and safely
topbanner

More News from this section

Subscribe by Email