Monday December 17th, 2018 - 2:08:am
topbanner

പുകവലിക്കരുത്; ഇത് വായിച്ചാല്‍ പുകവലി നിര്‍ത്തിപ്പോകും

suji
 പുകവലിക്കരുത്; ഇത് വായിച്ചാല്‍ പുകവലി നിര്‍ത്തിപ്പോകും

പുകവലി നിര്‍ത്താന്‍ ഇതുവരെ നിങ്ങള്‍ എത്ര തവണ ശ്രമിച്ചിട്ടുണ്ട്. പുതുവര്‍ഷത്തിലെ കുറുപ്പിന്റെ ഉറപ്പായി മാറിയ ആ ശ്രമങ്ങള്‍ ഒന്നുകൂടി പൊടിതട്ടിയെടുക്കാം. ദേശീയ നോ സ്‌മോക്കിംഗ് ഡേ ആചരിക്കപ്പെടുമ്പോള്‍ പുകവലി നിര്‍ത്തുന്നതിന്റെ ആറ് ഗുണങ്ങള്‍ ഇവിടെ പരിശോധിക്കാം.

1. ത്വക്ക് രോഗങ്ങളില്‍ നിന്നും മോചനം
പുകവലിച്ചാല്‍ തങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന് ധരിക്കുന്നവരാണ് ഏറിയ ശതമാനം പുകവലിക്കാരും. പക്ഷെ ശരീരത്തിലെത്തുന്ന നിക്കോട്ടിന്‍ ചര്‍മ്മത്തിലെ താഴത്തെ ലെയറിലെ രക്തമൊഴുക്ക് കുറയ്ക്കും. ഇതോടെ ഓക്‌സിജന്റെ അളവാണ് കുറയുന്നത്. ഇതോടെ സോറിയാസിസ് പോലുള്ള രോഗങ്ങളാണ് സംജാതമാകുക. ചര്‍മ്മത്തിന്റെ പ്രായം നേരത്തെ വര്‍ദ്ധിക്കാനും പുകവലി കാരണമാകും.

2. ആരോഗ്യമുള്ള ശ്വാസകോശം
ശ്വാസകോശം സ്‌പോഞ്ച് പോലെയാണെന്ന് പറഞ്ഞിട്ട് മനസ്സിലാകാത്തവര്‍ ഈ കണക്ക് അറിഞ്ഞുവെയ്ക്കുന്നത് നല്ലതാണ്. മലിനമായ വായു ശ്വസിക്കുന്നത് തന്നെ സിഗററ്റ് വലിക്കുന്ന ഇഫക്ട് നല്‍കുന്നുണ്ട്. ഇതിനൊപ്പം പുകവലി കൂടി ആകുമ്പോള്‍ തീപിടിച്ച വീടിന് മണ്ണെണ്ണ ഒഴിച്ച അവസ്ഥയാകും. പ്രണവായു എടുക്കുന്ന ശ്വാസകോശം കേടായാല്‍ കാര്യം കുഴയും.

3. ഹൃദ്രോഗത്തില്‍ നിന്നും രക്ഷ
ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ പുകവലി ഉടന്‍ നിര്‍ത്തുകയാണ് വേണ്ടത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം എത്തിക്കാന്‍ പരാജയപ്പെടുന്നതോടെയാണ് ഹൃദയം പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. പുകവലിയും, മദ്യപാനവുംസ സമ്മര്‍ദവും, മയക്കുമരുന്ന് ഉപയോഗവും ഇതിന് കാരണമാണ്.

4. കണ്ണുള്ളപ്പോള്‍ കാണണം
കണ്ണിന്റെ ആരോഗ്യത്തെയും പുകവലി മോശമായി ബാധിക്കുന്നുണ്ട്. കണ്ണിലേക്കുള്ള രക്തമൊഴുക്ക് തടസ്സപ്പെടുത്തിയാണ് ഇത് സംഭവിക്കുന്നത്. പ്രായമാകും മുന്‍പ് കാഴ്ചകുറയുന്നതായി അനുഭവപ്പെട്ടാല്‍ പുകവലി നിര്‍ത്തുക, ഡോക്ടറെ കാണുക എന്നതാണ് മാര്‍ഗ്ഗം.

5. ലൈംഗിക ആരോഗ്യം നിലനിര്‍ത്താന്‍
ഇന്ത്യയില്‍ പുരുഷന്‍മാരിലെ ലൈംഗിക ഉത്തേജനത്തെ പുകവലി സാരമായി ബാധിക്കുന്നുണ്ട്. പുകവലി മൂലം ബ്ലഡ് വെസലുകള്‍ നാശമാകുന്നതാണ് പ്രതിസന്ധിയാകുന്നത്. ലൈംഗിക ആരോഗ്യം വീണ്ടെടുക്കാന്‍ പുകവലി ഉപേക്ഷിക്കുന്നതോടൊപ്പം ആരോഗ്യപരമായ ഡയറ്റും, വ്യായാമവും ആവശ്യമാണ്.

6. എല്ലിന് കരുത്ത്
പുക ഊതി രസിക്കുമ്പോള്‍ എല്ലുകളിലെ ധാതുക്കളാണ് ഒപ്പം നഷ്ടമാകുന്നത്. പുകവലിക്കുന്നവരില്‍ കാല്‍സ്യം എല്ലുകളില്‍ എത്താനുള്ള സാധ്യത കുറയും. ഇതോടെ എല്ലിന്റെ ശക്തി ക്ഷയിച്ച് ഓസ്റ്റിയോപോറോസിസും, എല്ല് ഒടിയാനും സാധ്യത കൂടും.

 

Read more topics: medical benefits , smoking, health
English summary
6 medical benefits of kicking the butt
topbanner

More News from this section

Subscribe by Email