Sunday September 23rd, 2018 - 2:06:pm
topbanner

ഡയറ്റ് വേണ്ട വെള്ളം വേണ്ടുവോളം കുടിച്ചാല്‍ ആരോഗ്യം കൂടെപ്പോരും

suji
 ഡയറ്റ് വേണ്ട വെള്ളം വേണ്ടുവോളം കുടിച്ചാല്‍ ആരോഗ്യം കൂടെപ്പോരും

ഒരു ഗുളിക കഴിച്ചാല്‍ മാജിക് പോലെ ശരീരം ആരോഗ്യം കൈവരിക്കും എന്ന പരസ്യങ്ങള്‍ കണ്ടുകാണും. എന്നാല്‍ പരസ്യത്തില്‍ അല്ലാതെ യാഥാര്‍ത്ഥ്യത്തില്‍ അങ്ങിനെ ഒരിക്കലും സംഭവിക്കുന്ന പതിവില്ല. അതുപോലെ തന്നെയാണ് ആരോഗ്യപരമായ ജീവിതത്തെക്കുറിച്ചുള്ള ഉപദേശങ്ങളും. ആരോട് ചോദിച്ചാലും ഉപദേശം പെരുമഴ പോലെ വരും. പക്ഷെ ഇതില്‍ വല്ല കാര്യവും ഉണ്ടോയെന്ന് ചോദിച്ചാല്‍ ഉറപ്പ് പറയാന്‍ പറ്റില്ല.

ജീവിതചര്യകള്‍ കൃത്യമാക്കിയാല്‍ ആരോഗ്യം കൂടെവരും എന്ന് ഉറപ്പ്. അതുകൊണ്ട് അനാവശ്യമായ ഡയറ്റുകള്‍ ഒഴിവാക്കി ആവശ്യത്തിന് ആരോഗ്യപ്രദമായ ഭക്ഷണം ശീലമാക്കുക. പട്ടിണി കിടന്ന് ഒറ്റയടിക്ക് ഭാരം കുറയ്ക്കുന്നതിന് പകരം പടിപടിയായി ഇത് കുറയ്ക്കുന്നതാണ് മെച്ചം.

തിരക്കേറിയ ജീവിതത്തില്‍ ഉറക്കം മാറ്റിവെയ്ക്കുന്നതാണ് പലരുടെയും രീതി. ജോലിയും, ഫോണും, സോഷ്യല്‍ മീഡിയയും ഒക്കെ കഴിഞ്ഞ ശേഷമാണ് ഉറക്കത്തിന് സമയം കണ്ടെത്തുന്നത്. ശരീരത്തിന് ആവശ്യമായ വിശ്രമം നല്‍കിയാല്‍ മാത്രമേ അതിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കൂ. 8 മണിക്കൂറെങ്കിലും ഉറങ്ങിയില്ലെങ്കില്‍ ആരോഗ്യവും, മനസ്സും തളരും.

വെള്ളം കുടിയ്ക്കുന്നത് ചെലവ് കുറഞ്ഞ ഒരു പരിപാടിയാണ്, താരതമ്യേന എളുപ്പവും. അതുകൊണ്ട് വെള്ളം കുടിച്ച് കൊണ്ടേയിരിക്കാം, ഇതുവഴി ജലീകരണം നിലനിര്‍ത്താനും, സ്റ്റാമിന വര്‍ദ്ധിപ്പിക്കാനും, തൊലിയുടെ ആരോഗ്യം നിലനിര്‍ത്താനും, ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയ്ക്കാനും സഹായിക്കും. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കൂടാതിരിക്കാനും, മധുരം കുറയ്ക്കാനും ശ്രമിക്കണം. ഒപ്പം വ്യായാമം കൂടി ചേര്‍ക്കാന്‍ കഴിഞ്ഞാല്‍ കാര്യങ്ങള്‍ ഉഷാര്‍.

 

Read more topics: tips, healthy life
English summary
6 easy tips to live a long and healthy life
topbanner

More News from this section

Subscribe by Email