Saturday April 20th, 2019 - 6:09:am
topbanner
topbanner

പിസ കഴിക്കുന്നവരെ കാത്തിരുക്കുന്ന അപകടം

NewsDesk
പിസ കഴിക്കുന്നവരെ കാത്തിരുക്കുന്ന അപകടം

പിസയിലും മറ്റും ഉള്ള കെമിക്കല്‍സ് സ്ത്രീയിലും പുരുഷനിലും വലിയ തോതില്‍ ജനിതക മാറ്റത്തിന് കാരണമാകുമെന്ന പഠനങ്ങള്‍. കൂടിയ അളവില്‍ ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് സ്ത്രീകളിലെ പുരുഷഹോര്‍മോണിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിപ്പിക്കുമെന്നാണ് ശാസ്ത്രലോകം തെളിയിച്ചിരിക്കുന്നത് . പിസ പോലുള്ള ഫാസ്റ്റ് ഫുഡിന്റെ ആരാധകരെ വിഷമത്തിലാക്കുന്ന ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത് ഡെയ്‌ലി റെക്കോര്‍ഡെന്ന വെബ്‌സൈറ്റാണ്.

പിസയിലും മറ്റും ഉള്ള കെമിക്കല്‍സ് സ്ത്രീയിലും പുരുഷനിലും വലിയ തോതില്‍ ജനിതക മാറ്റത്തിന് കാരണമാകുമെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. ഇത്തരം കെമിക്കല്‍സ് ശരീരത്തിനകത്ത് ചെല്ലുന്നത് കുട്ടികളില്‍പ്പോലും ജനിതക മാറ്റത്തിന് കാരണമാകുമെന്ന് സ്‌കോട്ടിഷ് മറ്റൈന്‍ ബയോളജി എകസ്‌പേര്‍ട്ടായ ഡോ.മാര്‍ക്ക് വിലയിരുത്തുന്നു.

ശരീരത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയതിനാല്‍ അമേരിക്കയില്‍ ഇത്തരം കെമിക്കല്‍സ് അടങ്ങിയ ഭക്ഷണസാധനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഹെറിയോട്ട്-വാട്ട് യൂണിവേര്‍സിറ്റിയിലെ ഹാര്‍ട്ടില്‍ നടത്തിയ പഠനത്തില്‍ അദ്ദേഹം പെര്‍ഫ്‌ളോറോല്‍ക്കിസ് എന്നൊരു കെമിക്കലിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. സ്ത്രീകളുടെ ജനന്ദ്രേിയങ്ങളുടെ വളര്‍ച്ചക്ക് സഹായിക്കുന്ന എന്‍സൈമുകളെ ഈ കെമിക്കല്‍ തടയുന്നു.

അതോടൊപ്പം സ്ത്രീ ശരീരത്തില്‍ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കൂടുകയും അത് പുരുഷന്റെ അവയവങ്ങളുള്ള സ്ത്രീയായി മാറുന്നതിന് കാരണമാവുകയും ചെയ്യും. വാച്ച്‌ഡോഗ് ഫുഡ് സ്റ്റാന്‍ഡേര്‍ഡ് സ്‌കോര്‍ട്ടലാന്‍ഡിന് അമേരിക്കയില്‍ ഉള്ള വിലക്കിനെപ്പറ്റി നേരത്തെ അറിവുണ്ട്. അതിനാല്‍തന്നെ വിതരണക്കാര്‍ക്ക് ഈ ഭക്ഷണങ്ങള്‍ സുരക്ഷിതമാണെന്ന് പ്രചരിപ്പിക്കാന്‍ നന്നായി മെനക്കടേണ്ടി വരും

Read more topics: Eating, Pizza,
English summary
6 Reasons To Stop Eating Pizza
topbanner

More News from this section

Subscribe by Email