Friday September 21st, 2018 - 11:35:am
topbanner
Breaking News

ജിമ്മില്‍ പോയി ചാകേണ്ട; ഫിറ്റാകാന്‍ ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കാം

suji
ജിമ്മില്‍ പോയി ചാകേണ്ട; ഫിറ്റാകാന്‍ ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കാം

ജിംനേഷ്യത്തില്‍ പോയി അവിടെയുള്ള ഭാരം മുഴുവന്‍ എടുത്ത് പൊക്കിയാല്‍ രണ്ട് ദിവസം കൊണ്ട് സല്‍മാന്‍ ഖാനാകുമെന്ന് കരുതുന്നവരാണ് ഏറെയും. എന്നാല്‍ ഇതൊന്നും കാണാതെ വരുന്നതോടെ പരിപാടി ഉടന്‍ അവസാനിപ്പിക്കുകയും ചെയ്യും. ജിമ്മില്‍ പോയി ഫിറ്റാകാന്‍ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഇതില്‍ ഒന്നാമത്തെ കാര്യം വാം-അപ്പാണ്. ശരീരത്തെ ചൂടാക്കി ബാക്കിയുള്ള വ്യായാമങ്ങള്‍ ഒരുക്കിയ ശേഷമാകാം ബാക്കി കാര്യം. 10 പുഷ്അപ്പ്, സ്‌ക്വാറ്റ് എന്നിവ ചെയ്യാം. ഇത് നാല് തവണ ആവര്‍ത്തിച്ച് സ്റ്റാമിന വര്‍ദ്ധിപ്പിക്കാം.

ജമ്പിംഗാണ് അടുത്ത പടി. ശ്വാസം കൃത്യമായി അകത്തേക്ക് എടുത്തുള്ള ചാട്ടം കലോറി എരിയ്ക്കാനും ഭാരം കുറയാനും കാരണമാകും. ഇതിന് ശേഷം ബര്‍പീസും, പ്ലാങ്കും കൂടി ചെയ്താല്‍ സംഗതി സമ്പൂര്‍ണ്ണം.

 

Read more topics: exercise, jim
English summary
5 exercises for newbies
topbanner

More News from this section

Subscribe by Email