Friday July 20th, 2018 - 9:47:pm
topbanner
Breaking News

നിങ്ങള്‍ എത്ര വെള്ളം കുടിക്കണം; മൂത്രത്തിന്റെ നിറം നോക്കി നിശ്ചയിക്കാം

suji
നിങ്ങള്‍ എത്ര വെള്ളം കുടിക്കണം; മൂത്രത്തിന്റെ നിറം നോക്കി നിശ്ചയിക്കാം

വെള്ളം ശരീരത്തിന് ഏറെ ആവശ്യമുള്ള കാര്യമാണെന്ന് എല്ലാവര്‍ക്കും അറിയാം. ഓരോരുത്തരും ഇത്ര അളവില്‍ വെള്ളം കുടിക്കണമെന്ന് പല വിധത്തിലുള്ള ഗവേഷണങ്ങളും പുറത്തുവരാറുണ്ട്. കുടിക്കുന്ന വെള്ളത്തിന് പുറമെ പോഷകം നിറഞ്ഞ ഭക്ഷണവും നിര്‍ജ്ജലീകരണം തടയാന്‍ സഹായിക്കും. മൂത്രത്തിന്റെ നിറം നോക്കി എത്ര വെള്ളം കുടിക്കണമെന്ന് തീരുമാനിക്കാന്‍ സാധിക്കും.

മഞ്ഞ നിറം കൂടുംതോറും നിങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ലെന്ന് മനസ്സിലാക്കാം. ഭാരം കുറയാനും, ആരോഗ്യം നിലനിര്‍ത്താനും വെള്ളം ആവശ്യത്തിന് കുടിക്കണം. ശരീരത്തിലെ വിഷഹാരികളായ പദാര്‍ത്ഥങ്ങളെ പുറത്തേക്ക് തള്ളാനും, മറ്റ് മാലിന്യങ്ങള്‍ ഒഴിവാക്കാനും ഇത് സുപ്രധാനമാണ്.

വെള്ളം കുടിക്കുന്നത് കുറഞ്ഞാല്‍ ഉമിനീര് കുറഞ്ഞ് വായ്‌നാറ്റത്തില്‍ കലാശിക്കും. വെറും വെള്ളം കുടിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് കരിക്ക് വെള്ളം പോലുള്ളവ ഉപയോഗിക്കാം. മധുരവും, ഗ്യാസും ഉള്‍പ്പെടുത്തിയവ ഉപയോഗിക്കരുത്. നാരങ്ങയും, സ്‌ട്രോബെറിയും ഉള്‍പ്പെടുത്തി വെള്ളത്തിന് ഫ്‌ളേവറും നല്‍കാം.

 

Read more topics: smart tips, benefits of water
English summary
4 smart tips to reap the benefits of water
topbanner

More News from this section

Subscribe by Email