Thursday September 20th, 2018 - 10:28:am
topbanner
Breaking News

തയ്യാറാക്കാന്‍ എളുപ്പമുള്ളതും പോഷകസമൃദ്ധവുമായ 5 ഇനം പ്രഭാതഭക്ഷണം

NewsDesk
തയ്യാറാക്കാന്‍ എളുപ്പമുള്ളതും പോഷകസമൃദ്ധവുമായ 5 ഇനം പ്രഭാതഭക്ഷണം

പ്രഭാതഭക്ഷണം രാജാവിനെപോലെ കഴിക്കണമെന്നാണ് ചൊല്ല്. നല്ല പ്രഭാതഭക്ഷണം ദിവസം മുഴുവന്‍ നിലനില്‍ക്കുന്ന ഊര്‍ജ്ജം പ്രധാനം ചെയ്യുന്നു. എന്നാല്‍ പലപ്പോഴും പ്രഭാതഭക്ഷണം ഒഴിവാക്കുകയാണ് മിക്കവരുടെയും പതിവ്.
ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനായി തയ്യാറാക്കാന്‍ എളുപ്പമുള്ളതും പോഷകസമൃദ്ധവുമായ 5 വിഭവങ്ങളിതാ.

1) സൂചി ഗോതമ്പ് ഉപ്പുമാവ് : നിങ്ങള്‍ വെജിറ്റേറിയന്‍ഭക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്ന ആണെങ്കില്‍ കോളിഫഌര്‍ , ഉരുളക്കിഴങ്ങ് , ഗ്രീന്‍പീസ് , ബീന്‍സ്, കാരറ്റ് എന്നിവ ഉള്‍പ്പെടുത്തിയുള്ള ഉപ്പുമാവ് തയ്യാറാക്കാം. ഇത് കൂടുതല്‍ രുചികരവും പോഷകവും പ്രധാനം ചെയ്യുന്നവയാണ്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം പാചകം ചെയ്യുമ്പോള്‍ കുറഞ്ഞ അളവില്‍ മാത്രം എണ്ണ ഉപയോഗിക്കുക എന്നതാണ്. തേങ്ങ ചട്‌നിയും ചേര്‍ത്ത് കഴിക്കാവുന്നതാണ്.

2) ഓംലറ്റ് : പോഷകസമ്പുഷടവും രുചികരവുമായ വിഭവമാണ് ഓംലറ്റ്. ചീസ് ചേര്‍ത്ത് തയ്യാറാക്കുന്നത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകും. തയ്യാറാക്കാനും എളുപ്പമാണ്.

3) ഓട്‌സ് കൊണ്ടുള്ള ഉപ്പുമാവ്. :സൂചി ഗോതമ്പ് കൊണ്ട് തയ്യാറാക്കുന്നതിനേക്കാള്‍ കുറഞ്ഞ സമയം കൊണ്ട് ഓട്‌സ് കൊണ്ടുള്ള ഉപ്പുമാവ് ഉണ്ടാക്കാന്‍ സാധിക്കും. കലോറി കുറഞ്ഞ ഭക്ഷണമായതിനാല്‍ ഡയറ്റ് ശ്രദ്ധിക്കുന്നവര്‍ക്കും കഴിക്കാവുന്നതാണ് .നിങ്ങളുടെ താല്‍പര്യം അനുസരിച്ച് പച്ചക്കറികളും ഇതില്‍ ചേര്‍ക്കാവുന്നതാണ്.

4) ബ്രഡും മുട്ട റോസ്റ്റും : കഴിക്കാനും പാചകം ചെയ്യാനും കുറഞ്ഞ സമയം മാത്രം ആവശ്യമുള്ള ഭക്ഷണമാണ് ബ്രഡും മുട്ട റോസ്റ്റും. പുഴുങ്ങിയ മുട്ട ടോസ്റ്റ് ബ്രഡിനൊപ്പം കഴിക്കാം. ചെയ്ത കാപ്പിയോടൊപ്പം പോലും കഴിക്കാവുന്ന ലളിതമായ ഭക്ഷണമാണിത്.

5) നവധാന്യങ്ങള്‍ പൊടിച്ചത് : സമയക്കുറവുള്ളവര്‍ക്കായി ഏറ്റവും യോജിച്ച് ഒന്നാണ് ഇത്. നവധാന്യങ്ങള്‍ ചേര്‍ത്ത്‌പൊടിച്ച അരിപ്പൊടി പോഷകകലവറയാണ്. ശര്‍ക്കരയോ മറ്റ് മധുരങ്ങളോ ചേര്‍ത്താല്‍ കുട്ടികള്‍ക്കും ഇഷ്ടമാകും.

കോഴിക്കോട്: മിശ്രവിവാഹിതയായ വിദ്യാര്‍ഥിനിക്ക് കോളേജില്‍ വിലക്കേര്‍പ്പെടുത്തി

Read more topics: Breakfast, Dishes, tips
English summary
05 Quick and Easy Breakfast Dishes
topbanner

More News from this section

Subscribe by Email