Thursday September 20th, 2018 - 12:20:am
topbanner
Breaking News

വോട്ട് എത്തിനോക്കല്‍; ജി സുധാകരനെതിരെ കേസെടുത്തു

NewsDesk
വോട്ട് എത്തിനോക്കല്‍; ജി സുധാകരനെതിരെ കേസെടുത്തു

ആലപ്പുഴ: തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന്റെ പേരില്‍ ജി സുധാകരനെതിരെ പോലീസ് കേസെടുത്തു. വി.എസ്. അച്യുതാനന്ദന്‍ വോട്ട് ചെയ്യുമ്പോള്‍ എത്തിനോക്കിയെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.

സുധാകരനെതിരെ നടപടി എടുക്കണമെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ എസ്.പിയോട് ആവശ്യപ്പെട്ടു. എസ്.പിയുടെ നിര്‍ദേശ പ്രകാരം പുന്നപ്ര പൊലീസാണ് കേസെടുത്തത്.

വോട്ടു ചെയ്യുന്നതിനിടെ ക്രമരഹിതമായി ഇടപെട്ടു. ബാലറ്റിന്റെ രഹസ്യ സ്വഭാവം സൂക്ഷിച്ചില്ല. വോട്ടുചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു.

പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പോളിങ് ബൂത്തില്‍ വി.എസ്. അച്യുതാനന്ദന്‍ വോട്ട് ചെയ്യുമ്പോള്‍ സഥാനാര്‍ഥിയായ ജി. സുധാകരന്‍ നോക്കിനിന്നതാണ് വിവാദമായത്.

എന്നാല്‍ വി.എസ്.അച്യുതാനന്ദനും ഭാര്യയും വോട്ട് ചെയ്യുന്നത് നോക്കിയെന്ന പരാതിയില്‍ ചട്ടം ലംഘിച്ചിട്ടില്ലെന്ന് ജി.സുധാകരന്‍ വ്യക്തമാക്കിയിരുന്നു. വീഴ്ച വരുത്തിയത് പൊലീസാണ്. വിഎസും ഭാര്യയും വോട്ട് ചെയ്തപ്പോള്‍ എത്തിനോക്കിയിട്ടില്ല. അനുവദിച്ചതിലും കൂടുതല്‍പേരെയാണ് പോളിങ് ബൂത്തിലേക്ക് കടത്തിവിട്ടത്. വിഎസുമായിട്ടുള്ളത് ആത്മബന്ധമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഭാഷ്യം.

യുവ ഡോക്ടറുടെ അശ്ലീലം പറച്ചില്‍ തുറന്നുകാട്ടി യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

നിര്‍മാതാവും ഛായാഗ്രാഹകനും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചതായി നടി

Read more topics: poll, case, g sudhakaran
English summary
violation of polling rules; case against g sudhakaran
topbanner

More News from this section

Subscribe by Email