Tuesday November 13th, 2018 - 11:44:pm
topbanner

വീണയുടെ വിജയം തങ്ങളുടേതാണെന്ന് ഓര്‍ത്തഡോക്‌സ് സഭ

NewsDesk
വീണയുടെ വിജയം തങ്ങളുടേതാണെന്ന് ഓര്‍ത്തഡോക്‌സ് സഭ

ആറന്മുള: ആറന്മുള മണ്ഡലത്തില്‍ മാധ്യമ പ്രവര്‍ത്തക വീണാ ജോര്‍ജ് വിജയിച്ചതിന്റെ ക്രഡിറ്റ് ഏറ്റെടുത്ത് ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് സഭ. സഭയുടെ മക്കളുടെ സജീവമായ പ്രവര്‍ത്തനമാണ് വീണയുടെ വിജയത്തിന് കാരണമായതെന്ന് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ഹെറാള്‍ഡ് എന്ന സഭാ വെബ്‌സൈറ്റില്‍ ഫാദര്‍ ഷെബലി എഴുതിയ ലേഖനത്തില്‍ പറയുന്നു.

കക്ഷി രാഷ്ട്രീയം മറന്ന് സഭാദ്ധ്യക്ഷന്റെ ആഹ്വാനം ശ്രവിച്ച് പ്രവര്‍ത്തിച്ച പത്തനംതിട്ടയിലെ യുവജന പ്രസ്ഥാനത്തിന്റെ കൂട്ടായ്മയുടെ വിജയമാണിത്. സോഷ്യല്‍ മീഡിയയില്‍ സജീവമായി ആഞ്ഞടിക്കാനും സഭാ മക്കളുടെ വോട്ടിനെ വീണയുടെ വിജയത്തിലെത്തിക്കാന്‍ സഭാ യുവജന പ്രസ്ഥാനത്തിനു സാധിച്ചു.

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം കുറഞ്ഞതിന് കാരണം കണ്ടെത്തണം. തിരുവല്ലയില്‍ ജോസഫ് എം പുതുശ്ശേരിയെ വിജയിപ്പിക്കാന്‍ കഴിയാഞ്ഞത് പരിശോധിക്കണമെന്നും മാര്‍ത്തോമ സഭക്കാരനായ പിജെ കുര്യന്റെ വെല്ലുവിളികളെ മറികടക്കാന്‍ സാധിച്ചില്ലെന്നും സഭാ പത്രം പറയുന്നു.

വിജയിച്ച് പരുമല സെമിനാരിയിലെത്തി സഭാദ്ധ്യക്ഷന്‍മാരെ കാണുന്ന വീണയുടെ ചിത്രവും ഓര്‍ത്തഡോക്‌സ് ചര്‍ച്ച് എന്ന സൈറ്റിലൂടെ പ്രചരിക്കുന്നുണ്ട്.

കെ കെ രമയെ അധിക്ഷേപിച്ച് വിജയാഹ്ലാദം; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ സോഷ്യല്‍ മീഡിയ

കണ്ണൂര്‍ കോണ്‍ഗ്രസില്‍ കലാപം; തോല്‍വിയുടെ കാരണവുമായി സതീശന്‍ പാച്ചേനി

ഈ ഫോട്ടോയുള്ള വ്യക്തിയെ ഫേസ്ബുക്കില്‍ സുഹൃത്താക്കരുതെന്ന് മുന്നറിയിപ്പ്

English summary
veena george's victory; orthodox sabha article
topbanner

More News from this section

Subscribe by Email