Thursday June 20th, 2019 - 4:42:am
topbanner
topbanner

തളിപ്പറമ്പില്‍ മാധ്യമപ്രവര്‍ത്തകരെ പ്രിസൈഡിംഗ് ഓഫീസര്‍ തടഞ്ഞുവെച്ചു

NewsDesk
തളിപ്പറമ്പില്‍ മാധ്യമപ്രവര്‍ത്തകരെ പ്രിസൈഡിംഗ് ഓഫീസര്‍ തടഞ്ഞുവെച്ചു

തളിപ്പറമ്പ്: കണ്ണൂര്‍ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സതീശന്‍ പാച്ചേനിയുടെ വോട്ടിംഗ് ചിത്രം പകര്ത്താനെത്തിയ മാധ്യമ പ്രവര്ത്തകരെ പ്രിസൈഡിംഗ് ഓഫീസര്‍ തടഞ്ഞുവെച്ചു. ഇന്ന് രാവിലെ 7.30 ഓടെ അക്കിപ്പറമ്പ് യു.പി.സ്‌ക്കൂളിലെ 64 നമ്പര്‍ ബൂത്തിലാണ് സംഭവം. തളിപ്പറമ്പിലെ മാധ്യമപ്രവര്ത്തകരായ കെ.മുഹമ്മദ് റിയാസ്, എം.കെ.മനോഹരന്‍ എന്നിവരെയാണ് തടഞ്ഞത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഇവരുടെ കൈവശം ഉണ്ടായിരുന്നു. ഫോട്ടോ എടുത്ത് കൊണ്ടിരിക്കെ ഇത് പരിശോധിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ ഈ കാര്‍ഡ് നല്‍കി. ഇതില്‍ മുഴുവന്‍ മണ്ഡലങ്ങളുടെയും വിവരം രേഖപ്പെടുത്തിയിട്ടില്ല എന്ന് പറഞ്ഞു കാര്‍ഡ് അവിടെ തടഞ്ഞു വെക്കുകയായിരുന്നു.

മുഴുവന്‍ മണ്ഡലങ്ങളും കാര്‍ഡില്‍ രേഖപ്പെടുത്തില്ലെന്ന് മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞെങ്കിലും അവരെ വോട്ടര്മാരുടെ മുമ്പില്‍ വെച്ച് അപമാനിക്കുകയും ശകാരിക്കുകയുമാണ് ചെയ്തത്. ഭാര്യ റീനക്കൊപ്പം എത്തിയാണ് സതീശന്‍ പാച്ചേനി വോട്ടു രേഖപ്പെടുത്തിയത്. സംഭവം സതീശന്‍ പാച്ചേനിയും സി.പി.എം പ്രാദേശിക നേതാക്കളും അപലപിച്ചു.

ഹൈടെക് അഴിമതി; തെളിവില്ലാതെയും അഴിമതി നടത്താമെന്ന് നേതാക്കള്‍ തെളിയിച്ചതായി ശ്രീനിവാസന്‍

English summary
niyamasabha election taliparamba polling station preceding officer not allowed media person
topbanner

More News from this section

Subscribe by Email