Wednesday November 14th, 2018 - 9:05:pm
topbanner

വിഎസിന് പദവി നല്‍കേണ്ടത് പൊളിറ്റ്ബ്യൂറോ അല്ല: യെച്ചൂരി

NewsDesk
വിഎസിന് പദവി നല്‍കേണ്ടത് പൊളിറ്റ്ബ്യൂറോ അല്ല:  യെച്ചൂരി

ന്യൂഡല്‍ഹി:  വി.എസ്. അച്യുതാനന്ദന് എന്തു പദവി നല്‍കണമെന്നത് പൊളിറ്റ് ബ്യൂറോയല്ല തീരുമാനിക്കേണ്ടതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അത് തീരുമാനിക്കേണ്ടത് കേരള സര്‍ക്കാരാണ്. അതുകൊണ്ടുതന്നെ വൈകാതെ ഇക്കാര്യത്തില്‍ കേരളസര്‍ക്കാര്‍ തീരുമാനിക്കുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫ് സര്‍ക്കാരില്‍ വി.എസ്. അച്യുതാനന്ദന് കാബിനറ്റ് റാങ്കുള്ള പദവി നല്‍കാന്‍ തീരുമാനമായെന്നാണ് സൂചന. സ്വതന്ത്ര അധികാരമുള്ള പദവിയാകുമിത്. അതേസമയം, ഇരട്ടപ്പദവി നിയമ വ്യവസ്ഥകള്‍ പരിഗണിച്ചായിരിക്കും നിയമനം.

മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ചെയ്യാത്ത രീതിയിലായിരിക്കും പദവി. അതേസമയം, കാബിനറ്റ് റാങ്കുള്ള പദവി നല്‍കുന്നത് സംബന്ധിച്ച് തനിക്ക് അറിവൊന്നുമില്ലെന്ന് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഇതേക്കുറിച്ച് ആരും തന്നോടൊന്നും പറഞ്ഞിട്ടില്ലെന്നും വിഎസ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

കലാഭവന്‍ മണിയുടെ സഹോദരനെ പച്ചത്തെറി പറഞ്ഞ് തരികിട സാബു

കാഞ്ഞങ്ങാട്: യുവ കന്യാസ്ത്രീ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

ജിഷ വധക്കേസ്: പൊലീസ് നിരന്തരം പീഡിപ്പിക്കുന്നതായി ജിഷയുടെ സഹപാഠികള്‍

 

English summary
state government declared vs achuthananthan position yechury
topbanner

More News from this section

Subscribe by Email