Tuesday November 20th, 2018 - 7:09:pm
topbanner

ബിജെപിക്ക് കോണ്‍ഗ്രസ് വോട്ടു മറിച്ചെന്ന് ഷാനിമോള്‍ ഉസ്മാന്‍

NewsDesk
ബിജെപിക്ക് കോണ്‍ഗ്രസ് വോട്ടു മറിച്ചെന്ന് ഷാനിമോള്‍ ഉസ്മാന്‍

കൊച്ചി: തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കില്‍. പല മണ്ഡലങ്ങളിലും കോണ്‍ഗ്രസിനും യുഡിഎഫിനും വോട്ടു കുറയുകയും ബിജെപിക്ക് വോട്ടു കൂടുകയും ചെയ്തതില്‍ നേതാക്കള്‍ അസ്വസ്ഥരാണ്.

ബിജെപിയുമായി യുഡിഎഫ് ബാന്ധവമുണ്ടാക്കിയെന്ന ഇടതുപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്ന രീതിയിലാണ് കണക്കുകള്‍ പുറത്തുവരുന്നത്. ഇതിന് പിന്നാലെ ബിജെപിക്ക് കോണ്‍ഗ്രസ് വോട്ടുമറിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

കോണ്‍ഗ്രസുകാര്‍ തന്നെയാണ് ബിജെപിക്ക് വോട്ടുമറിച്ചതെന്ന് ഒറ്റപ്പാലത്തുനിന്നും തോല്‍വി ഏറ്റുവാങ്ങിയ ഷാനിമോള്‍ ഉസ്മാന്‍ ആരോപിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒന്‍പതിനായിരം വോട്ടുകള്‍ മാത്രമുളള ബിജെപിയ്ക്ക് ഇത്തവണ ഇരുപതിനായിരത്തിനടുത്ത് വോട്ടുകളാണ് ഇവിടെ ലഭിച്ചത്.

തോല്‍ക്കുമെന്ന് ഉറപ്പുളള സീറ്റ് തന്നെയാണ് തനിക്ക് തന്നത്. കൂടാതെ സംഘടനാ ദൗര്‍ബല്യവും ഒറ്റപ്പാലത്തെ തോല്‍വിയുടെ പ്രധാന കാരണമാണ്. തന്നെ തോല്‍പ്പിക്കാനായിരുന്നു പാര്‍ട്ടിയിലുളളവരുടെ തീരുമാനമെങ്കില്‍ ആലപ്പുഴ ജില്ലയിലെ ഒരു മണ്ഡലം തന്നാല്‍ മതിയായിരുന്നു. എന്റെ ജില്ലയിലെ ഏഴു സീറ്റുകളില്‍ ഏതെങ്കിലും തന്ന് അവര്‍ക്ക് എന്റെ തോല്‍വി ഉറപ്പാക്കാമായിരുന്നു. ഇക്കാര്യങ്ങളിലെല്ലാം തനിക്ക് ദുഃഖമുണ്ടെന്നും പാര്‍ട്ടിയെ ഇതെല്ലാം അറിയിക്കുമെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു

തോല്‍വിയുടെ ഉത്തരവാദിത്വം മുഖ്യമന്ത്രിയിലും കെപിസിസി പ്രസിഡന്റ് വിഎം സുധീരനിലുമാണ് പലരും ആരോപിക്കുന്നത്. കനത്ത പരാജയം ഉണ്ടായ സാഹചര്യത്തില്‍ നേതൃമാറ്റത്തെ പറ്റി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കണമെന്ന് നേതാവായ ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു.

സര്‍ക്കാരിനെതിരെ പാര്‍ട്ടിയില്‍ നിന്നുമുണ്ടായ വിമര്‍ശനങ്ങളാണ് വലിയ തോല്‍വിക്ക് ഇടയായതെന്നും കെപിസിസി അധ്യക്ഷനെ ലക്ഷ്യം വെച്ചുകൊണ്ട് വാഴയ്ക്കന്‍ വ്യക്തമാക്കി.

മൂവാറ്റുപുഴയില്‍ ജോസഫ് വാഴയ്ക്കന്‍ അപ്രതീക്ഷിതമായി തോല്‍വി ഏറ്റുവാങ്ങിയിരുന്നു. പരാജയത്തിന് കാരണം വ്യക്തിപരമായി ഉയര്‍ന്ന വ്യാജപ്രചാരണങ്ങളെ പ്രതിരോധിക്കാതിരിക്കാന്‍ കഴിയാത്തതാണ്. ഇനി ആരുടെ നേതൃത്വത്തില്‍ മുന്നോട്ട് പോകണമെന്ന് ഹൈക്കമാന്‍ഡും എംഎല്‍എമാരും ചേര്‍ന്ന് തീരുമാനിക്കണമെന്നും വാഴയ്ക്കന്‍ പറഞ്ഞു.

Read more topics: assembly, election, shanimol usman
English summary
assembly election defeat; shanimol usman against congress leaders
topbanner

More News from this section

Subscribe by Email