Wednesday November 21st, 2018 - 10:10:pm
topbanner

അപര സ്ഥാനാര്‍ഥികള്‍ കള്ളച്ചൂത്; സിപിഎമ്മിനെതിരെ വീണ്ടും കെ കെ രമ

NewsDesk
അപര സ്ഥാനാര്‍ഥികള്‍ കള്ളച്ചൂത്; സിപിഎമ്മിനെതിരെ വീണ്ടും കെ കെ രമ

വടകര: വടകര മണ്ഡലത്തില്‍ തനിക്കെതിരെ രണ്ട് അപരന്മാരെ നിര്‍ത്തിയതിനെതിരെ കെ കെ രമ സിപിഎമ്മിനെതിരെ വീണ്ടും രംഗത്തെത്തി. സിപിഎമ്മിന്റെ കള്ളച്ചൂത് രാഷ്ട്രീയമാണെന്നും മണ്ഡലത്തിലെ അമ്മമാര്‍ ഇതിന് മറുപടി നല്‍കുമെന്നും അവര്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അപരന്‍മാരെ നിര്‍ത്തി ജനാധിപത്യത്തെ വെല്ലുവിളിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനയുടെ ചൂടാറും മുമ്പാണ് കെ. കെ രമയ്‌ക്കെതിരെ സിപിഐഎം അപരന്‍മാരെ നിര്‍ത്തിയതെന്ന് ആര്‍എംപി കുറ്റപ്പെടുത്തി.

ആര്‍എംപി. ടി. പി ചന്ദ്രശേഖരന്റെ രക്തത്തില്‍ നിന്ന് ഉയിര്‍കൊണ്ട പാര്‍ട്ടിയുടെ ശക്തി ജനങ്ങളാണ്. ടി. പി വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി കൊലപാതകികള്‍ക്ക് കഞ്ഞിവെച്ചവനാണെന്നും ആര്‍എംപി നേതാവ് എന്‍ വേണു ആരോപിച്ചു.

ജിഷയുടെ കൊലപാതകം; പോലീസ് ഇരുട്ടില്‍ തപ്പുന്നു; മുഖംമറച്ച് വേഷം കെട്ടിച്ചത് പോലീസുകാരെ

ജിഷയുടെ കൊലപാതകം: കാലഹരണപ്പെട്ട നിയമങ്ങള്‍മാറ്റിയെഴുതപ്പെടണം ദിലീപ്

കാമ്പസിലെത്തുന്ന നവാഗതരില്‍ 95% പേരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാത്തവര്‍

Read more topics: candidate, k k rama, cpm
English summary
same name candidate; k k rama slams cpm
topbanner

More News from this section

Subscribe by Email