Friday January 18th, 2019 - 10:12:pm
topbanner

സെന്‍കുമാറിന്റെ സ്ഥാനമാറ്റം: സര്‍ക്കാരിനെ വിമര്‍ശിച്ച് രമേശ് ചെന്നിത്തല

NewsDesk
സെന്‍കുമാറിന്റെ സ്ഥാനമാറ്റം: സര്‍ക്കാരിനെ വിമര്‍ശിച്ച് രമേശ് ചെന്നിത്തല

ന്യൂഡല്‍ഹി : ഡിജിപി സെന്‍കുമാറിനെ സ്ഥാനം മാറ്റിയതിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. യുഡിഎഫ് അധികാരത്തിലേറിയപ്പോള്‍ എല്‍ഡിഎഫ് നിയമിച്ച ഡിജിപി ജേക്കബ് പുന്നൂസിനെ മാറ്റിയിരുന്നില്ല. മുഖം നോക്കാതെ നടപടികളെടുത്തിരുന്ന സമര്‍ത്ഥനായ ഉദ്യോഗസ്ഥനായിരുന്നു ടി.പി സെന്‍കുമാറെന്നും ചെന്നിത്തല പറഞ്ഞു.

പൊലീസ് തലപ്പത്തെ ഉദ്യോഗസ്ഥരെ മാറ്റാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിന്റെ ചുമതല വഹിച്ചിരുന്ന ഡി.ജി.പി സെന്‍കുമാറിനെ മാറ്റി ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചുകൊണ്ടുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവച്ചിരുന്നു.

ദൈവത്തിനെന്തിനാ പാണക്കാട്ടെ ബ്രോക്കര്‍മാര്‍; വൈറലായി ജഹാംഗീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയതെന്തിന്? പ്രവാസി മലയാളിയുടെ മകന്റെ വെളിപ്പെടുത്തല്‍

ജിഷയുടെ പിതാവിനെ കോണ്‍ഗ്രസുകാര്‍ ഭീഷണിപ്പെടുത്തി; ഐസിയുവില്‍ പ്രവേശിപ്പിച്ചു

 

English summary
ramesh chennithala critisize
topbanner

More News from this section

Subscribe by Email