Tuesday August 20th, 2019 - 5:49:pm
topbanner
topbanner

കെ ബാബുവിനെതിരെ പോസ്റ്റര്‍ പതിച്ച് ആം ആദ്മി പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസുകാരുടെ മര്‍ദ്ദനം

NewsDesk
കെ ബാബുവിനെതിരെ പോസ്റ്റര്‍ പതിച്ച് ആം ആദ്മി പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസുകാരുടെ മര്‍ദ്ദനം

കൊച്ചി: മന്ത്രി കെ ബാബുവിന്റെ അഴിമതി ചൂണ്ടിക്കാട്ടി പോസ്റ്റര്‍ പതിച്ച ആം ആദ്മി പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം. ബുധനാഴ്ച രാത്രി തൃപ്പൂണിത്തുറ സ്റ്റാച്ച്യൂ ജംഗ്ഷനിലാണ് സംഭവം.

ആം ആദ്മി പാര്‍ട്ടി എറണാകുളം ജില്ലാ കണ്‍വീനര്‍ ഷക്കീര്‍ അലി, ജില്ലാ കമ്മിറ്റിയംഗം ശ്രീ പീറ്റര്‍, ശ്രീ ക്യാപ്റ്റന്‍ മനോജ് എന്നിവര്‍ പോസ്റ്റര്‍ പതിക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് ഇതേ പ്രവര്‍ത്തകരെ മന്ത്രി ബാബു പോലീസിനെകൊണ്ട് അറസ്റ്റ് ചെയ്യിക്കുകയും ചെയ്തു.

അതേസമയം തനിക്കെതിരായ പോസ്റ്റര്‍ പ്രചരണത്തിനു പിന്നില്‍ സിപിഐഎമ്മും ഡിവൈഎഫ്‌ഐയും ആണെന്നും ആം ആദ്മിയുടെ പേരില്‍ ഇവര്‍ പ്രവര്‍ത്തിക്കുകയാണെന്നും കെ ബാബു പറഞ്ഞു. എന്നാല്‍ ബാബുവിന്റെ ആരോപണം നിഷേധിച്ച് ആംആദ്മി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ രംഗത്തെത്തി. പോസ്റ്റര്‍ പ്രചരണത്തിനു പിന്നില്‍ തങ്ങളുടെ പ്രവര്‍ത്തകരാണെന്നും ബാബുവിന്റെ ആരോപണം ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആം ആദ്മി ഒരു സീറ്റില്‍ പോലും മത്സരിക്കുന്നില്ല. കേരളത്തില്‍ മനസാക്ഷി വോട്ടു ചെയ്യാനാണ് ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ആഹ്വാനം ചെയ്തിരുന്നു. തുടര്‍ന്നാണ് കേരളത്തിലെ ചില മണ്ഡലങ്ങളില്‍ അഴിമതിക്കാരായ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ പ്രചാരണത്തിനിറങ്ങാന്‍ ആം ആദ്മി തീരുമാനിച്ചത്.

ജിഷയുടെ കൊലപാതകം; പോലീസ് ഇരുട്ടില്‍ തപ്പുന്നു; മുഖംമറച്ച് വേഷം കെട്ടിച്ചത് പോലീസുകാരെ

ജിഷയുടെ കൊലപാതകം: കാലഹരണപ്പെട്ട നിയമങ്ങള്‍മാറ്റിയെഴുതപ്പെടണം ദിലീപ്

കാമ്പസിലെത്തുന്ന നവാഗതരില്‍ 95% പേരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാത്തവര്‍

English summary
poster against minister k babu, aam aadmi party workers beaten by congress
topbanner

More News from this section

Subscribe by Email