Wednesday September 26th, 2018 - 4:51:pm
topbanner

ജിഷ വധക്കേസ്: പൊലീസ് നിരന്തരം പീഡിപ്പിക്കുന്നതായി ജിഷയുടെ സഹപാഠികള്‍

NewsDesk
ജിഷ വധക്കേസ്: പൊലീസ് നിരന്തരം പീഡിപ്പിക്കുന്നതായി ജിഷയുടെ സഹപാഠികള്‍

കൊച്ചി: ജിഷയുടെ വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് നിരന്തരം പീഡിപ്പിക്കുന്നതായി സഹപാഠികളുടെ പരാതി. അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയ ഉദ്യാഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്തതിനാണ് പൊലീസ് മോശമായി പെരുമാറുന്നതെന്ന് ജിഷയുടെ സഹപാഠികളായ നിയമ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.


ജിഷയുടെ കൊലയാളിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചതോടെയാണ് പൊലീസിന്റെ പീഡനമെന്ന് സഹപാഠികള്‍ പറയുന്നു. പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികളെ പൊലീസ് നിരന്തരം ചോദ്യം ചെയ്യുന്നതായി ഇവര്‍ പറയുന്നു. സഹപാഠികളില്‍ പലരേയും രാത്രികാലങ്ങളില്‍ വീട്ടില്‍ കയറി പൊലീസ് പിടികൂടാന്‍ ശ്രമിക്കുന്നുണ്ട്.

പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും, ഒരു പക്ഷേ ആയിരുന്നുവെങ്കില്‍ ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങളെ പൊലീസ് ഭയപ്പെടേണ്ട കാര്യമില്ലെന്നും ജിഷയുടെ സഹപാഠികള്‍ പറയുന്നു. അതേസമയം, സഹപാഠികളെ ഒഴിവാക്കി അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്നും സഹപാഠികളില്‍ ഒരുപക്ഷേ കൊലയാളി ഒളിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് പൊലീസിന്റെ വാദം.

ചേട്ടന്റെ മരണത്തില്‍ തരികിട സാബുവിനെയും ജാഫര്‍ ഇടുക്കിയെയും സംശയമുണ്ടെന്ന് സഹോദരന്‍

മകന്റേയും മരുമകളുടേയും ആദ്യരാത്രിയിലെ ലൈംഗീകതയ്ക്ക് ബന്ധുക്കളുടെ മാര്‍ഗനിര്‍ദ്ദേശം

മലപ്പുറത്ത് നിന്നും പത്താം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയ മൂന്നു പേര്‍ പിടിയില്‍

 

English summary
perumbavoor jisha murder case police harassing complaint jisha college student
topbanner

More News from this section

Subscribe by Email