Saturday May 26th, 2018 - 3:51:am
topbanner

മോഹന്‍ലാല്‍ അല്ല അമിതാഭ് ബച്ചന്‍ എത്തിയാലും ജയം തനിക്കെന്ന് ഭീമന്‍ രഘു

NewsDesk
മോഹന്‍ലാല്‍ അല്ല അമിതാഭ് ബച്ചന്‍ എത്തിയാലും ജയം തനിക്കെന്ന് ഭീമന്‍ രഘു

പത്തനാപുരം: നടന്‍ മോഹന്‍ലാല്‍ പത്തനാപുരത്ത് ഗണേഷ് കുമാറിന് വേണ്ടി വോട്ടുപിടിച്ചത് വിവാദമായിരിക്കെ വിഷയത്തില്‍ പ്രതികരിച്ച് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ഭീമന്‍ രഘു.

മോഹന്‍ലാലിനെപ്പോലുള്ളവരല്ല ഇവിടെ വോട്ട് ചെയ്യുന്നത് ഇവിടുത്തെ ജനങ്ങളാണെന്നും തന്റെ വിജയം സുനിശ്ചിതമാണെന്നും ഈ വിഷയത്തോട് പ്രതികരിച്ചുകൊണ്ട് ഭീമന്‍ രഘു അഭിപ്രായപ്പെട്ടു.

ഇവിടുത്തെ ജനങ്ങള്‍ക്കറിയാം ഇവിടെ നടന്നുകൊണ്ടിരിക്കുന്നതെന്താണെന്നും, ഭരണം എങ്ങനെയാണ് പോകുന്നതെന്നും എല്ലാം എല്ലാവര്‍ക്കും അറിയാം. മോഹന്‍ലാല്‍ വന്നതില്‍ ഒരു പരിഭവവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ അമ്മ സംഘടനയുടെ നിലപാടുകള്‍ക്ക് വിരുദ്ധമായാണ് മോഹന്‍ലാല്‍ ഗണേഷ് കുമാറിനു വേണ്ടി പ്രചരണത്തിനിറങ്ങിയതെന്നാരോപിച്ച് നടന്‍ സലിം കുമാര്‍ സംഘടനയില്‍ നിന്നും രാജിവച്ച് പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍ സലിംകുമാര്‍ രാജിവച്ചതിനെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്നും ആരുടെയും പ്രചരണത്തിന് പോകില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നുവെന്നും ഭീമന്‍ രഘു പറയുന്നു.

മോഹന്‍ലാല്‍ ഗണേഷിനുവേണ്ടി പ്രചരണം നടത്തി; സലിംകുമാര്‍ അമ്മയില്‍ നിന്നും രാജിവെച്ചു

താരംസംഘടന 'അമ്മ' യുടെ പിന്തുണ ഗണേഷ് കുമാറിന്; ജഗദീഷിനും ഭീമന്‍ രഘുവിനും പിന്തുണയില്ല

മോഹന്‍ലാല്‍ വോട്ടുപിടിച്ചതില്‍ വേദന; ബ്ലാക്ക് മെയിലിങ് സംശയമുണ്ടെന്ന് ജഗദീഷ്

English summary
Even if Big B comes, BJP will sweep Pathanapuram polls: Bheeman Raghu

More News from this section

Subscribe by Email