Thursday November 15th, 2018 - 4:35:pm
topbanner

അന്ധവിശ്വാസമില്ല; 13ാം നമ്പര്‍ വാഹനത്തിനായി മന്ത്രി വിഎസ് സുനില്‍ കുമാറും തോമസ് ഐസക്കും

NewsDesk
അന്ധവിശ്വാസമില്ല; 13ാം നമ്പര്‍ വാഹനത്തിനായി മന്ത്രി വിഎസ് സുനില്‍ കുമാറും തോമസ് ഐസക്കും

തൃശൂര്‍: അന്ധവിശ്വാസത്തിന്റെ പേരില്‍ 13ാം നമ്പര്‍ വാഹനം ഏറ്റെടുക്കാന്‍ കമ്യൂണിസ്റ്റ് മന്ത്രിമാര്‍ തയ്യാറാകുന്നില്ലെന്ന വിമര്‍ശനത്തിന് പിന്നാലെ പ്രസ്തുത നമ്പരിലുള്ള കാര്‍ ഏറ്റെടുക്കാന്‍ തയ്യാറായി തയാറായി മന്ത്രിമാരായ വി.എസ് സുനില്‍കുമാറും തോമസ് ഐസകും രംഗത്തെത്തി.

ഏതു നമ്പര്‍ ലഭിച്ചാലും സ്വീകരിക്കാന്‍ തയ്യാറാണെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ വ്യക്തമാക്കി. ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലല്ല ഔദ്യോഗിക വാഹനങ്ങളുടെ നമ്പര്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

13ാം നമ്പര്‍ കാര്‍ തനിക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ധനകാര്യമന്ത്രി ഡോ. ടി. എം തോമസ് ഐസക് ടൂറിസം വകുപ്പിന് കത്ത് നല്‍കി. നിലവില്‍ 10ാം നമ്പര്‍ കാറാണ് അദ്ദേഹത്തിന് അനുവദിച്ചിരിക്കുന്നത്. മന്ത്രിമാര്‍ വാഴില്ലെന്ന പ്രചാരമുള്ള മന്‍മോഹന്‍ ബംഗ്ലാവും അദ്ദേഹം നേരത്തെ സ്വീകരിച്ചിരുന്നു.

ചേട്ടന്റെ മരണത്തില്‍ തരികിട സാബുവിനെയും ജാഫര്‍ ഇടുക്കിയെയും സംശയമുണ്ടെന്ന് സഹോദരന്‍

മകന്റേയും മരുമകളുടേയും ആദ്യരാത്രിയിലെ ലൈംഗീകതയ്ക്ക് ബന്ധുക്കളുടെ മാര്‍ഗനിര്‍ദ്ദേശം

മലപ്പുറത്ത് നിന്നും പത്താം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയ മൂന്നു പേര്‍ പിടിയില്‍

 

Read more topics: Thomas Isaac, vs sunil kumar
English summary
Number 13 holds no fear for Thomas Isaac
topbanner

More News from this section

Subscribe by Email