Thursday November 15th, 2018 - 1:26:am
topbanner

കോണ്‍ഗ്രസ് ചതിച്ചു; നേമത്ത് ബിജെപിക്ക് വോട്ടു മറിച്ചെന്ന് ജെഡിയു

NewsDesk
കോണ്‍ഗ്രസ് ചതിച്ചു; നേമത്ത് ബിജെപിക്ക് വോട്ടു മറിച്ചെന്ന് ജെഡിയു

തിരുവനന്തപുരം: നേമത്ത് ജെഡിയു സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തെത്താന്‍ കാരണം കോണ്‍ഗ്രസ് ബിജെപിയ്ക്ക് വോട്ട് മറിച്ചതുമൂലമാണെന്ന് ജെഡിയു തിരുവനന്തപുരം ജില്ലാ കമ്മിറ്റി.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിനായി പ്രവര്‍ത്തിച്ചെന്നും വോട്ട് മറിച്ചെന്നും ജില്ലാ കമ്മിറ്റി ആരോപിച്ചു. ഇക്കാര്യം ജെഡിയു സംസ്ഥാന നേതൃത്വം യുഡിഎഫില്‍ ഉന്നയിക്കണമെന്നും അന്വേഷണം വേണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

2011 ല്‍ സിപിഐഎമ്മിന്റെ വി.ശിവന്‍കുട്ടി 50076 വോട്ടുകള്‍ നേടിയാണ് നേമത്ത് നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. ഒ.രാജഗോപാലിന് ലഭിച്ചത് 43661 വോട്ടും. യുഡിഎഫ് സ്ഥാനാര്‍ത്ഥി (എസ്‌ജെഡി) ചാരുപാറ രവിക്ക് ലഭിച്ചത് 20,248 വോട്ടുകളാണ്. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജെഡിയു സ്ഥാനാര്‍ത്ഥി വി.സുരേന്ദ്രന്‍ പിള്ളയ്ക്ക് 13860 വോട്ടുകളേ നേമത്ത് നേടാന്‍ കഴിഞ്ഞുള്ളൂ.

6388 വോട്ട് കഴിഞ്ഞ മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ യുഡിഎഫിന് കുറവുണ്ടായി. ഈ വോട്ടുകള്‍ ഒ.രാജഗോപാലിനാണ് ലഭിച്ചതെന്നാണ് ഇപ്പോള്‍ ഉയര്‍ന്ന ആരോപണം. സംസ്ഥാനത്ത് ഏഴിടത്ത് മത്സരിച്ച ജെഡിയുവിന് ഇത്തവണ ഒരിടത്തും വിജയിക്കാനായിട്ടില്ല.

ദൈവത്തിനെന്തിനാ പാണക്കാട്ടെ ബ്രോക്കര്‍മാര്‍; വൈറലായി ജഹാംഗീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയതെന്തിന്? പ്രവാസി മലയാളിയുടെ മകന്റെ വെളിപ്പെടുത്തല്‍

ജിഷ വധക്കേസ്: പൊലീസ് നിരന്തരം പീഡിപ്പിക്കുന്നതായി ജിഷയുടെ സഹപാഠികള്‍

 

Read more topics: nemam, jdu, vote, congress
English summary
nemam defeat; jdu alleges vote drain against congress
topbanner

More News from this section

Subscribe by Email