Tuesday November 13th, 2018 - 12:27:pm
topbanner

യുഡിഎഫിന്റെ കാലത്ത് നേതാവായി നടന്ന പോലീസുകാരന് എല്‍ഡിഎഫ് പണികൊടുത്തു

NewsDesk
യുഡിഎഫിന്റെ കാലത്ത് നേതാവായി നടന്ന പോലീസുകാരന് എല്‍ഡിഎഫ് പണികൊടുത്തു

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അസോസിയേഷന്‍ നേതാവെന്ന പേരുപറഞ്ഞ് ഡ്യൂട്ടിക്കു ഹാജരാകാതെ നടന്ന അജിത്കുമാറിന് എല്‍ഡിഎഫ് സര്‍ക്കാര്‍ പണികൊടുത്തു. കേരളാ പൊലീസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന അജിത്കുമാറിന് ഗതാഗതം നിയന്ത്രിക്കുന്നതിനായി ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണര്‍ നേരിട്ടു നിയമിച്ചു.

അഞ്ചുവര്‍ഷം ഡ്യൂട്ടി ചെയ്യാതിരുന്നതിന്റെ കുറവ് ഇന്നു രാവിലെ എംജി റോഡില്‍ ഗതാഗതം നിയന്ത്രിക്കാനെത്തിയ അദ്ദേഹത്തിന്റെ മുഖത്ത് കാണാമായിരുന്നു. സോളാര്‍ കേസില്‍ അജിത്കുമാര്‍ പണം വാങ്ങിയെന്നു സരിത നായര്‍ ആരോപിച്ചിരുന്നു.

ഇതുസംബന്ധിച്ച് സോളാര്‍ കമ്മിഷന്‍ അജിത്കുമാറില്‍ നിന്നും മൊഴിയെടുത്തിരുന്നു. ഈ പശ്ചാത്തലത്തില്‍ തനിക്കെതിരെ നടപടിയുണ്ടാകുമെന്ന് അറിഞ്ഞാണ് അജിത്കുമാര്‍ ഡ്യൂട്ടിക്കു ഹാജരായത്. വരും ദിവസങ്ങളില്‍ പൊലീസില്‍ വീണ്ടും വന്‍ അഴിച്ചുപണിയുണ്ടാകുമെന്നാണു സൂചന.

ലേറ്റസ്റ്റ് വാർത്തകൾ അറിയാൻ ന്യൂസ്‌ ഫേസ്ബുക്ക്‌ പേജ് ലൈക്‌ ചെയ്യുക

ആദ്യരാത്രിയില്‍ ഭാര്യ കന്യക അല്ലെന്ന് തെളിഞ്ഞു; ഭര്‍ത്താവ് ബന്ധം വേര്‍പ്പെടുത്തി

ജിഷ വധക്കേസ്; പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടു

Read more topics: ajithkumar, trafic police
English summary
leader ajithkumar trafic police
topbanner

More News from this section

Subscribe by Email