Tuesday September 25th, 2018 - 7:37:am
topbanner

കണ്ണൂരില്‍ 5 മണ്ഡലങ്ങളില്‍ ശക്തമായ മത്സരം; 6 മണ്ഡലങ്ങളില്‍ പ്രവചനം എളുപ്പം

NewsDesk
കണ്ണൂരില്‍ 5 മണ്ഡലങ്ങളില്‍ ശക്തമായ മത്സരം; 6 മണ്ഡലങ്ങളില്‍ പ്രവചനം എളുപ്പം

കണ്ണൂര്‍: തെരഞ്ഞെടുപ്പിന് 10 ദിവസം മാത്രം ശേഷിക്കെ കണ്ണൂര്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ഉച്ചസ്ഥായിയിലായി. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളില്‍ പൊടിപാറിയ പോരാട്ടമാണ് നടക്കുന്നത്.

കൂത്തുപറമ്പ്, അഴീക്കോട്, കണ്ണൂര്‍, പേരാവൂര്‍, ഇരിക്കൂര്‍ മണ്ഡലങ്ങളില്‍ ആരു ജയിക്കുമെന്ന പ്രവചനം അസാധ്യം. നിലവില്‍ ഈ അഞ്ചു മണ്ഡലങ്ങളും യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ്. സീറ്റുകള്‍ പിടിക്കാനുള്ള ശ്രമം എല്‍ഡിഎഫും നിലനിര്‍ത്താനുള്ള ശ്രമം യുഡിഎഫും നടത്തുമ്പോള്‍ ഇരുകൂട്ടരും ജയസാധ്യത പുലര്‍ത്തുകയാണ്.

ലോക്‌സഭ, തദ്ദേശ തെരഞ്ഞെടുപ്പില്‍ മന്ത്രി കെ പി മോഹനന്റെ മണ്ഡലമായ കൂത്തുപറമ്പില്‍ എല്‍ഡിഎഫിനായിരുന്നു മുന്‍തൂക്കം. മറ്റൊരു ശ്രദ്ധേയ മണ്ഡലമായ അഴീക്കോട് ആണ് തീപാറുന്ന പോരാട്ടം.

മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിയും മാധ്യമപ്രവര്‍ത്തകന്‍ നികേഷ് കുമാറുമാണ് മണ്ഡലത്തില്‍ ഏറ്റുമുട്ടുന്നത്. വിമതനായി മത്സരിക്കുന്ന പി കെ രാഗേഷ് ആണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. രാഗേഷ് കൂടുതല്‍ വോട്ടുകള്‍ നേടിയാല്‍ യുഡിഎഫ് മണ്ഡലത്തില്‍ പരാജയപ്പെടും.

കണ്ണൂരില്‍ യുഡിഎഫിന് ജയപ്രതീക്ഷയുണ്ട്. എതിര്‍ സ്ഥാനാര്‍ഥി കടന്നപ്പള്ളി രാമചന്ദ്രനാണെങ്കിലും സതീശന്‍ പാച്ചിനിക്കാണ് ജയസാധ്യതയെന്നാണ് വിലയിരുത്തല്‍. ഇവിടെയും വിമത സ്ഥാനാര്‍ഥി കോണ്‍ഗ്രസിന് പാരയാണ്.

ജയം മാറിമറയുന്ന മണ്ഡലമായ പേരാവൂരിലും യുഡിഎഫ് ജയിക്കുമെന്ന പ്രതീക്ഷയിലാണ്. വിമത സ്ഥാനാര്‍ഥിയാണ് കോണ്‍ഗ്രസിന്റെ ചങ്കിടിപ്പ് കൂട്ടുന്നത്.

യുഡിഎഫിന് മൃഗീയ ഭൂരിപക്ഷം നല്‍കിപ്പോന്നിരുന്ന ഇരിക്കൂറില്‍ എട്ടാംതവണത്തെ മത്സരിക്കാനെത്തിയ കെ സി ജോസഫിന് വിജയം എളുപ്പമാകില്ല. ഇരട്ട വിമതരെയാണ് ഇവിടെ യുഡിഎഫിന് നേരിടേണ്ടത്. യുഡിഎഫിനെ ജയിപ്പിക്കില്ലെന്ന തീരുമാനത്തിലാണ് വിമതര്‍.

അതേസമയം, പയ്യന്നൂര്‍, തളിപ്പറമ്പ്, കല്യാശേരി, മട്ടന്നൂര്‍, ധര്‍മടം, തലശേരി എന്നിവങ്ങളിലെ എല്‍ഡിഎഫ് കോട്ടകളില്‍ വിള്ളലുണ്ടാക്കാന്‍ യുഡിഎഫിന് കഴിയില്ലെന്നുറപ്പാണ്.

ജിഷയുടെ കൊലപാതകം; കണ്ണൂരില്‍ ഒരാള്‍ പിടിയില്‍

ജിഷയുടെ കൊലപാതകം : കൊലനടത്തിയത് ഒരാളാണെന്ന് ഐജി

ജിഷയുടെ കൊലപാതകം; അന്വേഷണം പഞ്ചായത്തംഗത്തിന്റെ ബന്ധുവിലേക്ക്

English summary
Kannur District Assembly Election
topbanner

More News from this section

Subscribe by Email