Wednesday September 26th, 2018 - 3:20:am
topbanner

എക്‌സിറ്റ് പോള്‍ ഫലിക്കുമോ? 2011-2016 വര്‍ഷങ്ങളിലെ എക്‌സിറ്റ് പോളുകളുടെ ഒരു താരതമ്യം

NewsDesk
എക്‌സിറ്റ് പോള്‍ ഫലിക്കുമോ? 2011-2016 വര്‍ഷങ്ങളിലെ എക്‌സിറ്റ് പോളുകളുടെ ഒരു താരതമ്യം

തിരുവനന്തപുരം: നാല് സംസ്ഥാനങ്ങളിലേക്കും പോണ്ടിച്ചേരിയിലേക്കുമുള്ള നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ദേശീയ മാധ്യമങ്ങള്‍ വിവിധ ഏജന്‍സികളുടെ സഹായത്തോടെ നടത്തിയ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവചനങ്ങളെ സ്വാഗതം ചെയ്തും തള്ളിയും പ്രതികരിക്കുകയും ചെയ്തു. അടുത്തിടെ നടന്ന മിക്ക തെരഞ്ഞെടുപ്പുകളിലും ഭൂരിഭാഗം എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും യഥാര്‍ഥ ഫലങ്ങളുമായി അടുത്തു നില്‍ക്കുന്നതാണ്.

സംസ്ഥാനങ്ങളില്‍ 2011ല്‍ നടന്ന എക്‌സിറ്റ് പോളിന്റെയും 2016ല്‍ നടന്ന എക്‌സിറ്റ് പോളിന്റെയും താരതമ്യം ഇവിടെ കാണാം.

ദേശീയ മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെ വീക്ഷിക്കുന്ന പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന എക്‌സിറ്റ് എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം ഉറപ്പിക്കുമെന്ന് പറയുന്നു. കഴിഞ്ഞദിവസം പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെയാണ്.

India TV- C Voter | BJP 2-6, Left + 71-79, TMC 163-171, Others 1-5, Axis-My India | BJP 2-6, TMC 233-253, Left 38-51, Others 2-5, ABP-Anand | BJP 1, TMC 178, Left 110, Others 5, NDTV poll of polls | BJP 3, TMC 196, Left 92, Others 5.

2011ല്‍ സ്റ്റാര്‍ നെല്‍സണ്‍ 225 സീറ്റും, സിഎന്‍എന്‍ ഐബിഎന്‍ 22-234 സീറ്റുകളുമാണ് തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യത്തിന് പ്രവചിച്ചത്. ഫലം വന്നപ്പോള്‍ എക്‌സിറ്റ് പോളിനെ സാധൂകരിക്കുന്ന രീതിയില്‍ 227 സീറ്റുകളുമായി തൃണമൂല്‍ അധികാരത്തിലെത്തുകയും ചെയ്തു.


2016ല്‍ കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്നാണ് മിക്ക സര്‍വേകളും ചൂണ്ടിക്കാണിക്കുന്നത്. Axis-My India | UDF 38-48, LDF 88-101, BJP+ 0-3, Others 1-4, C-voter | UDF 54-62, LDF 74-82, BJP= 0-4, Others 0-4, Times Now | UDF 58, LDF 78, BJP 2, Others 2 എന്നിങ്ങനെയാണ് ചില സര്‍വേകള്‍.

2011ലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെയാണ്.

CNN-IBN 69 to 77 seats LDF, and 63 to 71 seats for UDF, C fore association with Asianet UDF 72 to 82, LDF 58 to 68, BJP 0 to 2, The Headlines Today-ORG polls, UDF would win 85 to 92 seats and the LDF would win 48 to 55 seats.
Star News survey predicted that the UDF is expected to win 88 seats while the LDF will win 49 seats. News24 channel in association with 'Today's Chanakya Agency' predicts UDF 84-102, LDF 35-53, BJP 0-6, Exit poll by CVB News-C-Voter, UDF 83–91, LDF 49–57 and BJP 1–4 seat.

റിസല്‍ട്ട് പ്രഖ്യാപനം വന്നപ്പോള്‍ 72 സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലെത്തുകയും ചെയ്തു.

എക്‌സിറ്റ് പോളുകള്‍ എല്ലാം ഫലിക്കുമെന്ന് പറയാനാകില്ലെങ്കിലും എക്‌സിറ്റ് പോളുകള്‍ തമ്മിലുള്ള താരതമ്യ പഠനത്തിലൂടെ ഏതാണ്ട് കൃത്യമായ നിരീക്ഷണത്തിലെത്താന്‍ കഴിയുമെന്ന വിദഗ്ധര്‍ പറയുന്നു.

ഇ അഹമ്മദിനെ സോഷ്യല്‍ മീഡിയ കൊലപ്പെടുത്തി

അഴീക്കോട് നികേഷ് കുമാര്‍ തോല്‍ക്കുമെന്ന് റിപ്പോര്‍ട്ട്

യുവ ഡോക്ടറുടെ അശ്ലീലം പറച്ചില്‍ തുറന്നുകാട്ടി യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Read more topics: election, survey, Assembly
English summary
Exit poll results: How accurate were election surveys during the 2011 Assembly polls?
topbanner

More News from this section

Subscribe by Email