Monday November 19th, 2018 - 1:13:pm
topbanner

മോഹന്‍ലാല്‍ വോട്ടുപിടിച്ചതില്‍ വേദന; ബ്ലാക്ക് മെയിലിങ് സംശയമുണ്ടെന്ന് ജഗദീഷ്

NewsDesk
മോഹന്‍ലാല്‍ വോട്ടുപിടിച്ചതില്‍ വേദന; ബ്ലാക്ക് മെയിലിങ് സംശയമുണ്ടെന്ന് ജഗദീഷ്

കൊല്ലം: സൂപ്പര്‍താരം മോഹന്‍ലാല്‍ ഗണേഷ് കുമാറിനുവേണ്ടി വോട്ടുപിടിക്കാനെത്തിയത് പുതിയ വിവാദത്തിന് വഴിതുറക്കുന്നു. സംഭവത്തില്‍ വേദനയുണ്ടെന്ന് എതിര്‍ സ്ഥാനാര്‍ഥിയായ ജഗദീഷ് തുറന്നുപറഞ്ഞു.

മോഹല്‍ലാല്‍ എതിര്‍ സ്ഥാനാര്‍ഥിക്കുവേണ്ടി വോട്ടുപിടിക്കുമെന്ന് കരുതിയിരുന്നില്ല. തന്റെ അടുത്ത സുഹൃത്തായ ലാല്‍ കഴിഞ്ഞ ദിവസം കൂടി തന്നോട് വിജയാശംസ അറിയിച്ചിരുന്നു. പെട്ടെന്ന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് ജഗദീഷ് പറഞ്ഞു.

താരങ്ങള്‍ മത്സരിക്കുന്ന ഇടങ്ങളില്‍ പക്ഷം പിടിക്കില്ലെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് അടക്കമുള്ളവര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നില്‍ ആരെങ്കിലും ബ്ലാക് മെയിലിംഗ് നടത്തിയിട്ടുണ്ടോ എന്ന് തനിക്ക് സംശയമുണ്ടെന്നും ജഗദീഷ് പറഞ്ഞു.

ഇന്നസെന്റിനെ പോലെ ഏതെങ്കിലും സജീവ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഇത്തരത്തില്‍പോയാല്‍ കുറ്റപ്പെടുത്താനാവില്ല. എന്നാല്‍ മോഹന്‍ലാല്‍ ഇങ്ങനെ ചെയ്തതില്‍ വിഷമമുണ്ടെന്നും ജഗദീഷ് വ്യക്തമാക്കി.

മോഹന്‍ലാല്‍ ഗണേഷിനുവേണ്ടി പ്രചരണം നടത്തി; സലിംകുമാര്‍ അമ്മയില്‍ നിന്നും രാജിവെച്ചു

താരംസംഘടന 'അമ്മ' യുടെ പിന്തുണ ഗണേഷ് കുമാറിന്; ജഗദീഷിനും ഭീമന്‍ രഘുവിനും പിന്തുണയില്ല

പലതോണിയില്‍ കാലുവെക്കുന്നു; ജയറാമിനെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍നിന്നും മാറ്റി

English summary
candidate jagadeesh against Mohanlal's presence in Pathanapuram,
topbanner

More News from this section

Subscribe by Email