Tuesday September 25th, 2018 - 1:06:am
topbanner

അഴീക്കോട് നികേഷ് കുമാര്‍ തോല്‍ക്കുമെന്ന് റിപ്പോര്‍ട്ട്

NewsDesk
അഴീക്കോട് നികേഷ് കുമാര്‍ തോല്‍ക്കുമെന്ന് റിപ്പോര്‍ട്ട്

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വാശിയേറിയ പോരാട്ടം കണ്ട അഴീക്കോട് മണ്ഡലത്തില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ നികേഷ് കുമാര്‍ തോല്‍ക്കുമെന്ന് റിപ്പോര്‍ട്ട്.

മുസ്ലീം ലീഗ് സ്ഥാനാര്‍ഥി കെ എം ഷാജിയാണ് മണ്ഡലത്തില്‍ നികേഷ് കുമാറിന്റെ എതിര്‍ സ്ഥാനാര്‍ഥി. 2,000 മുതല്‍ 3,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഷാജി ജയിക്കുമെന്നാണ് വോട്ടെടുപ്പിനുശേഷം മണ്ഡലത്തിലെ യുഡിഎഫ് കേന്ദ്രങ്ങളുടെ വിലയിരുത്തല്‍.

നികേഷ് കുമാറിന്റെ തോല്‍വി എല്‍ഡിഎഫ് സമ്മതിക്കുന്നില്ലെങ്കിലും ജയിക്കുമെന്ന് ഉറപ്പുനല്‍കാന്‍ നേതാക്കള്‍ തയ്യാറാകുന്നില്ല. തോറ്റാലും ജയിച്ചാലും നേരിയ വോട്ടുകളുടെ വ്യത്യാസം മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറയുന്നു.

മണ്ഡലത്തില്‍ ശക്തമായ സാന്നിധ്യമാകുമെന്ന് കരുതിയിരുന്ന വിമത സ്ഥാനാര്‍ഥി പി കെ രാഗേഷിന് 1,000 വോട്ടുകളില്‍ കൂടുതല്‍ ലഭിക്കില്ലെന്നാണ് സിപിഎം വിലയിരുത്തല്‍. മാത്രമല്ല, ബിജെപിയുടെ വലിയൊരുവിഭാഗം ഷാജിക്ക് വോട്ടു ചെയ്തതായും അഭ്യൂഹമുണ്ട്. പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലത്തിലും നികേഷിന്റെ തോല്‍വി പ്രവചിക്കുന്നതിനാല്‍ ഇരുമുന്നണികളും അഴീക്കോട് മണ്ഡലത്തിലെ റിസല്‍ട്ട് ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.

യുവ ഡോക്ടറുടെ അശ്ലീലം പറച്ചില്‍ തുറന്നുകാട്ടി യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് സൗഹൃദം; ഇന്ത്യയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തെന്ന് ഉസ്‌ബെക്ക് യുവതി

വിഎസിന്റെ വോട്ട് എത്തി നോക്കിയ ജി. സുധാകരന്‍ വിവാദത്തില്‍

English summary
assembly election; War between Nikesh kumar km Shaji in Azheekode
topbanner

More News from this section

Subscribe by Email