Monday September 24th, 2018 - 7:23:am
topbanner

പലതോണിയില്‍ കാലുവെക്കുന്നു; ജയറാമിനെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍നിന്നും മാറ്റി

NewsDesk
പലതോണിയില്‍ കാലുവെക്കുന്നു; ജയറാമിനെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍നിന്നും മാറ്റി

കണ്ണൂര്‍: തെരഞ്ഞെടുപ്പ് പ്രചരണത്തിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടിയിലും പങ്കെടുക്കുന്ന ജയറാമിനെ വേണ്ടെന്ന് കോണ്‍ഗ്രസ്. ഇതേ തുടര്‍ന്ന് മന്ത്രി കെ സി ജോസഫിനുവേണ്ടി ഇരിക്കൂര് മണ്ഡലത്തിലെ നടുവില്‍ ടൗണില്‍ ഇന്നലെ നടത്താന്‍ നിശ്ചയിച്ചിരുന്ന ജയറാമിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടി റദ്ദാക്കി.

ബിജെപി, സിപിഎം വേദികളില്‍ കഴിഞ്ഞദിവസം ജയറാം എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കെ സി ജോസഫിന്റെ പരിപാടി. ഇതേതുടര്‍ന്നാണ് പ്രവര്‍ത്തകര്‍ ജയറാമിനെതിരെ തിരിഞ്ഞത്.

കഴിഞ്ഞ ദിവസം കളമശേരിയില്‍ എന്‍.ഡി.എയുടെ റോഡ് ഷോയിലാണ് ജയാറം പങ്കെടുത്തത്. പിന്നീട് ഇടത് മുന്നണി സ്ഥാനാര്‍ഥി പിണറായി വിജയന് വേണ്ടി യുള്ള കലാസന്ധ്യയിലും ജയറാം പങ്കെടുത്തിരുന്നു.

കളമശേരിയില്‍ ജയറാം പ്രചരണം നടത്തിയത് ബി.ജെ.പി.യും സി.പി.എമ്മും തമ്മിലുള്ള ധാരണയുള്ളത്തിന്റെ തെളിവാണെന്നാണ് യു.ഡി.എഫ് ആരോപണം. സാംസ്‌കാരിക മന്ത്രിയെന്ന നിലയില്‍ കെ. സി. ജോസഫ് കാഴ്ചവച്ച മികച്ച പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഇരിക്കൂറില്‍ മത്സരിക്കുന്ന അദ്ദേഹത്തിനുവേണ്ടി പ്രചരണം നടത്താന്‍ ജയറാം സാന്നദ്ധനായത്.

ഇന്ത്യന്‍ വനിതാ ഫുട്‌ബോളില്‍ ലൈംഗിക ചൂഷണം; പരിശീലകന്‍ ഉറങ്ങിയത് താരങ്ങള്‍ക്കൊപ്പം

സ്ത്രീകള്‍ക്കൊപ്പമുള്ള നഗ്നചിത്രമെടുത്തു പണം തട്ടുന്ന സംഘം പിടിയില്‍

English summary
assembly election; udf cancelled actor jayaram's program in kannur
topbanner

More News from this section

Subscribe by Email