Thursday November 15th, 2018 - 2:31:pm
topbanner

മുനീറിനെതിരെ 9 ചെക്കു കേസുകള്‍; ഒരു കേസില്‍ ശിക്ഷയും

NewsDesk
മുനീറിനെതിരെ 9 ചെക്കു കേസുകള്‍; ഒരു കേസില്‍ ശിക്ഷയും

തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവും കോഴിക്കോട് രണ്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും മന്ത്രിയുമായ എം കെ മുനീറിനെതിരെ 9 വണ്ടിച്ചെക്കുകേസുകള്‍. മൂന്നു കേസ് ലോകായുക്തയിലാണ്. ഒരു കേസില്‍ ശിക്ഷിച്ചെങ്കിലും അപ്പീല്‍ പോയതിനാല്‍ ശിക്ഷ തടഞ്ഞുവച്ചു. മറ്റു കേസുകള്‍ വിചാരണ ഘട്ടത്തിലാണ്.

കോഴിക്കോട് സബ് കോടതി, എറണാകുളം എസിജെഎം കോടതി, കോഴിക്കോട് ജെഎഫ്‌സിഎം കോടതി എന്നിവിടങ്ങളിലും കേസുണ്ട്. ഇതില്‍ എറണാകുളം എസിജെഎം കോടതിയിലെ കേസ് മുനീറിന്റെ ആവശ്യപ്രകാരം കോഴിക്കോട് സ്‌പെഷ്യല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലേക്കു മാറ്റി. കൊച്ചി പള്ളുരുത്തി എന്‍ഐ കോടതിയിലുള്ള ചെക്ക് കേസ് സമന്‍സ് ഘട്ടത്തിലാണ്.

ഇന്ത്യ വിഷന്‍ ചെയര്‍മാനെന്ന നിലയില്‍ നല്‍കിയ വ്യാജ ചെക്ക് കേസിലാണ് മന്ത്രി മുനീറിനെ കോട്ടയം സിജെഎം കോടതി ശിക്ഷിച്ചത്. എന്നാല്‍, ഹൈക്കോടതിയെ സമീപിച്ച മുനീര്‍ ശിക്ഷ നടപ്പാക്കുന്നതില്‍നിന്ന് താല്‍ക്കാലികമായി രക്ഷപ്പെട്ടു.

വയല്‍ നികത്തിയതിന്റെ പേരില്‍ നടപടി നേരിടുന്ന മമ്മൂട്ടിക്ക് ചൂടു കൂടുന്നതില്‍ ആശങ്ക

വിജയ് ചിത്രത്തില്‍ മമ്മൂട്ടി പിന്‍മാറാനുണ്ടായ കാരണം ?

പിറന്നാള്‍ ആഘോഷത്തിനെത്തിയ അനുജനെ ജ്യേഷ്ഠന്‍ കൊലപ്പെടുത്തി

English summary
assembly election nomination affidavit; 9 case against m k muneer
topbanner

More News from this section

Subscribe by Email