Saturday November 17th, 2018 - 5:14:pm
topbanner

കെ കെ രമയുടെ ആരോപണം വ്യാജം? വീഡിയോ പുറത്ത്; വന്‍ വാര്‍ത്തയാക്കി മാതൃഭൂമിയും മനോരമയും

NewsDesk
കെ കെ രമയുടെ ആരോപണം വ്യാജം? വീഡിയോ പുറത്ത്; വന്‍ വാര്‍ത്തയാക്കി മാതൃഭൂമിയും മനോരമയും

കോഴിക്കോട്: വടകര മണ്ഡലത്തില്‍ വോട്ടുതേടുന്നതിനിടെ ആക്രമിക്കപ്പെട്ടെന്ന ആര്‍എംപി സ്ഥാനാര്‍ഥി കെ കെ രമയുടേത് വ്യാജ ആരോപണമാണെന്ന് തെളിയിക്കുന്ന വീഡിയോ പുറത്തുവന്നു.

വടകര നാരായണ നഗരത്തിനടുത്ത് ഒരു വീട്ടില്‍ വോട്ടു ചോദിക്കാനെത്തിയപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്‌തെന്നും കൈ പിടിച്ചു വലിച്ചെന്നുമൊക്കെയാണ് രമ ആരോപിച്ചത്. കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും രമ ആരോപിച്ചു.

എന്നാല്‍, രമയുടെ കൂടെ എത്തിയ ചില യുവാക്കളും വീട്ടിലുണ്ടായിരുന്നവരും തമ്മില്‍ ഉന്തും തള്ളും നടക്കുന്നതും രമ ഇടപെട്ട് ഇരുകൂട്ടരെയും പിടിച്ചുമാറ്റുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. വീഡിയോയില്‍ രമ ചിരിക്കുന്നതും കാണാമായിരുന്നു.

സംഭവം കഴിഞ്ഞ് തിരിച്ചുപോയതിനുശേഷം സംസ്ഥനത്തെ ചില യുഡിഎഫ് നേതാക്കളാണ് രമയോട് ആശുപത്രിയില്‍ ചികിത്സതേടി വാര്‍ത്തയാക്കാന്‍ ഉപദേശിച്ചതെന്നാണ് റിപ്പോര്‍ട്ട്.

തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് നടന്ന സംഭവമായതിനാല്‍ മാതൃഭൂമിയും മനോരമയും രമയെ അക്രമിച്ചെന്നുകാട്ടി ഒന്നാം പേജില്‍ വലിയ വാര്‍ത്തയാക്കുകയും ചെയ്തു. പരസ്യ വരുമാനം വലിയതോതില്‍ വര്‍ധിപ്പിച്ചു നല്‍കിയ സര്‍ക്കാരിനോടുള്ള നന്ദിപ്രകാശനം കൂടിയായി മാധ്യമ വാര്‍ത്ത.

ഗുഡ് മോണിങ് അഴീക്കോടിന് ക്ലൈമാക്‌സ്; കൊട്ടിക്കലാശത്തില്‍ ഷാജിക്ക് ചുട്ടമറുപടിയുമായി നികേഷ് കുമാര്‍

ജിഷ വധക്കേസ് പ്രതി കസ്റ്റഡിയില്‍?; തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് ഹാജരാക്കാന്‍ നീക്കം

കെ എം ഷാജിയുടെ ഉള്‍പ്പെടെ 10 സിറ്റിങ് സീറ്റുകളില്‍ തോല്‍വിയെന്ന് മുസ്ലീം ലീഗ് സര്‍വേ

Read more topics: assembly, election, kk rama, news
English summary
assembly election; kk rama attack fake news
topbanner

More News from this section

Subscribe by Email