Saturday November 17th, 2018 - 12:21:pm
topbanner

ടെക്‌നോ പാര്‍ക്കിലെ ടെക്കികളുടെ സര്‍വേ ഫലം എല്‍ഡിഎഫിന് അനുകൂലം; പിണറായി മുഖ്യമന്ത്രി

NewsDesk
ടെക്‌നോ പാര്‍ക്കിലെ ടെക്കികളുടെ സര്‍വേ ഫലം എല്‍ഡിഎഫിന് അനുകൂലം; പിണറായി മുഖ്യമന്ത്രി

തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് ജീവനക്കാരുടെ കമ്മ്യുണിറ്റി വെബ് സൈറ്റായ ടെക്‌നോപാര്‍ക്ക്ടുഡേ ഡോട്ട് കോം ടെക്കികളുടെ ഇടയില്‍ നടത്തിയ ഇലക്ഷന്‍ സര്‍വേ ഫലം ഇടതുപക്ഷത്തിന് അനുകൂലം.

will you vote എന്ന പേരില്‍ നടത്തിയ സര്‍വേയില്‍ 60.2 ശതമാനംപേരും എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന് സൂചിപ്പിച്ചു. 23.8 ശതമാനം പേര്‍ യുഡിഎഫും 16 ശതമാനംപേര്‍ എന്‍ഡിഎയും അധികാരത്തിലെത്തുമെന്ന് പറയുന്നു.

സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗംപേരും പിണറായി വിജയന്‍ മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായക്കാരാണ്. (25.6%) ശതമാനംപേര്‍ പിണറായിയെ പിന്തുണച്ചപ്പോള്‍ തൊട്ടു പിന്നില്‍ വി എസ് അച്ചുതാനന്ദന്‍ 19.7% ഉം ഉമ്മന്‍ ചാണ്ടി 17.8% പേരുടെയും പിന്തുണ നേടി. ഒ രാജഗോപാലും ടി എം തോമസ് ഐസക്കുമാണ് അടുത്ത സ്ഥാനങ്ങളില്‍ (11.7% & 11.1%). കുമ്മനം രാജശേഖരന്‍ 8.6% ഉം വി എം സുധീരനും രമേശ് ചെന്നിത്തലയും യഥാക്രമം 3.3% ഉം 2.2% വോട്ടുകള്‍ നേടി.

സര്‍വ്വയില്‍ പങ്കെടുത്തതില്‍ 91% ടെക്കികളും ഇത്തവണ വോട്ടു ചെയ്യും. കഴിഞ്ഞ തവണ ഇത് വെറും 63% ആയിരുന്നു. അതായത് വോട്ടു ചെയ്യുന്ന ടെക്കികളുടെ എണ്ണത്തില്‍ കഴിഞ്ഞ തവണത്തെക്കാള്‍ 25.5 % വര്‍ധനവുണ്ട്. 35% ടെക്കികള്‍ പുതിയതായി അവരുടെ വോട്ടു നാട്ടില്‍ നിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയിരിക്കുന്നു. 2.2 % പേര്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടില്ല.

സംസ്ഥാനം ആര് ഭരിക്കണം, ആരായിരിക്കണം നമ്മുടെ പ്രതിനിധികള്‍, ആരാണ് ടെക്കികളുടെ ഇഷ്ട്ടപ്പെട്ട മുഖ്യമന്ത്രി തുടങ്ങിയ ഒന്പതു ചോദ്യങ്ങളാണ് ഓണ്‍ലൈന്‍ സര്‍വെയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

47.7 % ടെക്കികള്‍ ഇത്തവണ കേരളത്തില്‍ BJP അക്കൗണ്ട് തുറക്കും എന്ന് വിശ്വസിക്കുന്നു. കേന്ദ്രത്തിലെ മോദി തരംഗം കേരളത്തില്‍ സ്വാധീനം ചെലുത്തില്ല എന്നാണ് 65.8% ടെക്കികളും വിശ്വസിക്കുന്നത്. UDF ഗവണ്‍മെന്റിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ഇലക്ഷനെ ബാധിക്കുമെന്നാണ് 82% ടെക്കികള്‍ പറഞ്ഞത്.

സിനിമാതാരങ്ങളും മാധ്യമ പ്രവര്‍ത്തകരും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ 56.4% പേരും പിന്തുണച്ചില്ല. അഴിമതി ആണ് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്നാണ് സര്‍വ്വയില്‍ പങ്കെടുത്തതില്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്. വികസനം, വര്‍ഗീയത, പരിസ്ഥിതി പ്രശ്‌നന്ങ്ങള്‍, മാലിന്യ സംസ്‌കരണം എന്നിവയായിരുന്നു മറ്റു ടെക്കികള്‍ ചൂണ്ടിക്കാണിച്ച മറ്റു പ്രശ്‌നങ്ങള്‍.

നിങ്ങള്‍ വോട്ട് ചെയ്യുമോ (will you vote) എന്ന ഈ സര്‍വേ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തും നടത്തിയിരുന്നു.

മോഹന്‍ലാല്‍ ഗണേഷിനുവേണ്ടി പ്രചരണം നടത്തി; സലിംകുമാര്‍ അമ്മയില്‍ നിന്നും രാജിവെച്ചു

താരംസംഘടന 'അമ്മ' യുടെ പിന്തുണ ഗണേഷ് കുമാറിന്; ജഗദീഷിനും ഭീമന്‍ രഘുവിനും പിന്തുണയില്ല

മോഹന്‍ലാല്‍ വോട്ടുപിടിച്ചതില്‍ വേദന; ബ്ലാക്ക് മെയിലിങ് സംശയമുണ്ടെന്ന് ജഗദീഷ്

English summary
assembly election kerala; TechnoparkToday Election Survey Result
topbanner

More News from this section

Subscribe by Email