Sunday February 17th, 2019 - 9:30:am
topbanner

തന്നെ തോല്‍പ്പിക്കാന്‍ യുഡിഎഫിലെ ചിലര്‍ ശ്രമിച്ചിരുന്നതായി കെ എം മാണി

NewsDesk
തന്നെ തോല്‍പ്പിക്കാന്‍ യുഡിഎഫിലെ ചിലര്‍ ശ്രമിച്ചിരുന്നതായി കെ എം മാണി

കോട്ടയം: തന്നെ യുഡിഎഫിനുള്ളില്‍ നിന്നുള്ള ചിലര്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി കെ എം മാണി. യുഡിഎഫില്‍ വോട്ടു ചോര്‍ച്ചയുണ്ടായിട്ടുണ്ട്. ഗൂഢാലോചനക്കാര്‍ ആരൊക്കെയാണെന്നറിയാം. പക്ഷേ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും മാണി പറഞ്ഞു.

തന്റെ പരാജയം പലരും ആഗ്രഹിച്ചിരുന്നു. വോട്ടര്‍മാരെ വിശ്വാസത്തിലെടുക്കാനോ ജനങ്ങളെ ആകര്‍ഷിക്കാനോ മുന്നണിക്കായില്ല. അമിത ആത്മവിശ്വാസവും വിനയായി. പ്രവര്‍ത്തനവും മോശമായിരുന്നു. പൂഞ്ഞാറില്‍ കോണ്‍ഗ്രസ് മല്‍സരിച്ചാലും ജയിക്കില്ലായിരുന്നെന്നും മാണി പറഞ്ഞു.

പാര്‍ട്ടിവിട്ടു പോയവര്‍ പശ്ചാത്തപിച്ചു വന്നാല്‍ വാതില്‍ തുറന്നിടും. എന്നാല്‍ ആര്‍ക്കും കയറിവരാവുന്ന പാര്‍ട്ടിയല്ല കേരള കോണ്‍ഗ്രസ്. കേരള കോണ്‍ഗ്രസ് യുഡിഎഫില്‍തന്നെ ഉറച്ചുനില്‍ക്കും. ഉമ്മന്‍ ചാണ്ടി നല്ല മുഖ്യമന്ത്രിയായിരുന്നെന്നും മാണി അഭിപ്രായപ്പെട്ടു.

 

Viral News

Read more topics: assembly, election, k m mani, udf
English summary
assembly election; k m mani against udf
topbanner

More News from this section

Subscribe by Email