Thursday February 21st, 2019 - 1:18:am
topbanner

ഡിസിസി യോഗത്തില്‍ പൊട്ടിക്കരഞ്ഞ് ബിന്ദു കൃഷ്ണ

NewsDesk
ഡിസിസി യോഗത്തില്‍ പൊട്ടിക്കരഞ്ഞ് ബിന്ദു കൃഷ്ണ

കൊല്ലം: ചാത്തന്നൂര്‍ നിയമസഭാ മണ്ഡലത്തിലെ തോല്‍വിയുടെ ഉത്തരവാദിത്വം തന്നില്‍ കെട്ടിവെക്കുന്നുവെന്ന് ആരോപിച്ച് മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണ ഡിസിസി യോഗത്തില്‍ പൊട്ടിക്കരഞ്ഞു.

തെരഞ്ഞെടുപ്പ് അവലോകനത്തിനായി വിളിച്ചുചേര്‍ത്ത യോഗത്തിലായിരുന്നു നാടകീയ സംഭവവികാസങ്ങള്‍. തെരഞ്ഞെടുപ്പില്‍ തോറ്റശേഷം തന്റെ കോലം കത്തിച്ചെന്നും തനിക്കെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

ശൂരനാട് രാജശേഖരനെതിരെ താന്‍ ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ല. താന്‍ മത്സരിച്ചപ്പോള്‍ തന്റെ ബൂത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. ഇപ്പോള്‍ തന്റെ ബൂത്തില്‍ ശൂരനാട് രാജശേഖരന്‍ രണ്ടാം സ്ഥാനത്തായി.

അദ്ദേഹത്തിന്റെ ബന്ധുക്കളും സമുദായ അംഗങ്ങളും കൂടുതലുളള സ്ഥലങ്ങളില്‍ എസ്എന്‍ഡിപി നേതാവായ ബിജെപി സ്ഥാനാര്‍ത്ഥിയാണ് ഒന്നാംസ്ഥാനത്ത്. തന്നെ വിമര്‍ശിക്കുന്നവര്‍ ഇതിനെല്ലാം മറുപടി നല്‍കണം. കേരളമാകെ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന്റെ ഉത്തരവാദി താനാണെന്ന രീതിയിലാണ് ചിലരുടെ പ്രചാരണമെന്നും ബിന്ദു വ്യക്തമാക്കി.

വ്യാജ ഫേസ്ബുക്ക് പേജിനെതിരെ മെറിന്‍ ജോസഫ് ഐപിഎസ്

മഞ്ജു വാര്യര്‍ക്ക് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനോട് പറയാനുള്ളത്

ഈ ഫോട്ടോയുള്ള വ്യക്തിയെ ഫേസ്ബുക്കില്‍ സുഹൃത്താക്കരുതെന്ന് മുന്നറിയിപ്പ്

Viral News

English summary
assembly election defeat; bindu krishna breaks down dcc meeting
topbanner

More News from this section

Subscribe by Email