Saturday November 17th, 2018 - 8:06:am
topbanner

അഴീക്കോട് കെ എം ഷാജിക്ക് വോട്ടു ചെയ്യാന്‍ ആര്‍എസ്എസ് സര്‍ക്കുലര്‍?

NewsDesk
അഴീക്കോട് കെ എം ഷാജിക്ക് വോട്ടു ചെയ്യാന്‍ ആര്‍എസ്എസ് സര്‍ക്കുലര്‍?

കണ്ണൂര്‍: സംസ്ഥാനത്തെ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന അഴീക്കോട് മണ്ഡലത്തില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥി കെ എം ഷാജിക്ക് വോട്ടുചെയ്യണമെന്ന് ആര്‍എസഎസ് ശാഖകള്‍ക്ക് സര്‍ക്കുലറിലൂടെ നിര്‍ദ്ദേശം ലഭിച്ചതായി റിപ്പോര്‍ട്ട്.

ആര്‍എസ്എസ്സിന് ഷാജി നല്‍കിയ സഹായങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കുലറെന്നാണ് വിവരം. നേരത്തെ അരോളിയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം നിയമസഭയില്‍ ഉന്നയിച്ച കെ എം ഷാജിയാണ്.

അതുകൊണ്ടുതന്നെ ഷാജിയെ ജയിപ്പിക്കേണ്ട ആവശ്യം സര്‍ക്കുലറില്‍ ഊന്നിപ്പറയുന്നു. ആര്‍എസ്എസ്സിനെതിരായ ഷാജിയുടെ മൃദുസമീപനവും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അരോളി വടേശ്വരം പരിസരം, നാറാത്ത് ഓണപ്പറമ്പ്, അഴീക്കോട് നീര്‍ക്കടവ്, തളാപ്പ് അമ്പാടിമുക്ക് ശാഖകളില്‍ സര്‍ക്കുലര്‍ വായിച്ചു. ഇതുപ്രകാരമുള്ള പ്രവര്‍ത്തനം ഈ മേഖലയില്‍ തുടങ്ങിയിട്ടുണ്ട്.

അതേസമയം, ആര്‍ എസ് എസ് ലീഗ് സഹകരണത്തില്‍ ഇരു സംഘടനയില്‍പ്പെട്ട ഒരുവിഭാഗം പ്രവര്‍ത്തകര്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എ വി കേശവന്‍ ആണ് അഴീക്കോട് മത്സരിക്കുന്നത്.

ഇന്ത്യന്‍ വനിതാ ഫുട്‌ബോളില്‍ ലൈംഗിക ചൂഷണം; പരിശീലകന്‍ ഉറങ്ങിയത് താരങ്ങള്‍ക്കൊപ്പം

 

English summary
assembly election azhikode; rss circular to support km shaji
topbanner

More News from this section

Subscribe by Email