Tuesday November 13th, 2018 - 8:13:am
topbanner

താരംസംഘടന 'അമ്മ' യുടെ പിന്തുണ ഗണേഷ് കുമാറിന്; ജഗദീഷിനും ഭീമന്‍ രഘുവിനും പിന്തുണയില്ല

NewsDesk
താരംസംഘടന 'അമ്മ' യുടെ പിന്തുണ ഗണേഷ് കുമാറിന്; ജഗദീഷിനും ഭീമന്‍ രഘുവിനും പിന്തുണയില്ല

കൊല്ലം: പത്താപുരം നിയമസഭാ തെരഞ്ഞെടുപ്പില്‍ താരസംഘടന അമ്മയുടെ പിന്തുണ ഗണേഷ് കുമാറിനെന്ന് റിപ്പോര്‍ട്ട്. എതിര്‍ സ്ഥാനാര്‍ഥികളായി ജഗദീഷും ഭീമന്‍ രഘുവും മത്സരിക്കുന്നുണ്ടെങ്കിലും ഗണേഷ് കുമാറിനെ പിന്തുണയ്ക്കാനാണ് സംഘടനയും രഹസ്യ തീരുമാനമെന്നറിയിന്നു.

ഇതിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം നടന്‍ മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശനും പത്തനാപുരത്തെത്തിയത്. വെള്ളി, ശനി ദിവസങ്ങളില്‍ കൂടുതല്‍ താരങ്ങള്‍ പത്തനാപുരത്ത് ഗണേഷ് കുമാറിന് വേണ്ടി പ്രചരണത്തിനെത്തും.

അമ്മയുടെ പ്രസിഡന്റ് ആയ ഇന്നസെന്റ് ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ലോക്‌സഭയിലെത്തിയിരുന്നു. അദ്ദേഹത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഗണേഷിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്നാണ് സൂചന.

അതേസമയം, താന്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ് ഗണേഷ് കുമാറെന്നും ചലച്ചിത്ര താരമായല്ല മൂത്ത സഹോദരനായാണ് ഗണേഷിന് വേണ്ടി താന്‍ വോട്ട് ചോദിക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

ഈ നാടിനോട് ഗണേഷിനുള്ള സ്‌നേഹം തനിക്കറിയാം. പത്താനാപുരത്തെക്കുറിച്ചും ഇവിടെ ചെയ്യുന്ന വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ചും ഗണേഷ് തന്നോട് സംസാരിക്കാറുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

പത്തനാപുരം നഗരത്തില്‍ ഗണേഷ് കുമാറിന്റെ പ്രചാരണത്തിന് പ്രമുഖ ചലച്ചിത്ര താരമായ കെപിഎസി ലളിതയും നേരത്തേ വന്നിരുന്നു. അഴിമതിക്കെതിരായ പോരാട്ടത്തിന് ഗണേഷ് തയ്യാറായതിനാലാണ് പ്രചാരണത്തിനെത്തിയതെന്ന് കെപിഎസി ലളിത പറഞ്ഞു.

സീരിയല്‍ താരങ്ങളായ ഗായത്രി, ശ്രീക്കുട്ടി, അമൃത, പത്മനാഭന്‍ തമ്പി തുടങ്ങിയ പ്രമുഖരും പ്രചാരണത്തിനെത്തിയിരുന്നു. താരങ്ങളെത്തിയതോടെ പ്രചാരണം കാണാന്‍ വന്‍ ജനാവലിയാണ് പത്തനാപുരത്ത് തടിച്ച് കൂടിയത്.

English summary
assembly election; amma to support ganesh kumar
topbanner

More News from this section

Subscribe by Email