Tuesday September 29th, 2020 - 6:50:pm

പോളിങ് കുതിക്കുന്നു; ഉച്ചവരെ 45 ശതമാനം

NewsDesk
പോളിങ് കുതിക്കുന്നു; ഉച്ചവരെ 45 ശതമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉച്ചവരെയുള്ള പോളിങ് 45 ശതമാനത്തോളമെന്ന് റിപ്പോര്‍ട്ട്. മലബാര്‍ മേഖലയില്‍ കനത്ത പോളിങ് നടക്കുമ്പോള്‍ തെക്കന്‍ കേരളത്തില്‍ താരതമ്യേന വോട്ടിങ് ശതമാനം കുറവാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കാസര്‍ഗോഡ് മുതല്‍ തൃശ്ശൂര്‍ വരെയുള്ള ഏഴ് ജില്ലകളിലാണ് ഉയര്‍ന്ന പോളിങ്. രാവിലെ മുതല്‍ കനത്ത മഴ പെയ്യുന്ന മധ്യകേരളത്തില്‍ മെച്ചപ്പെട്ട പോളിംഗുണ്ടെങ്കിലും, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ പോളിംഗ് മന്ദഗതിയിലാണ്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി, കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, സിപിഎം പോളിറ്റ് ബ്യൂറോ മെംബര്‍ പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവര്‍ രാവിലെ പതിനൊന്ന് മണിക്ക് മുന്‍പേ തന്നെ കുടുംബസമേതം ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.

കേരളത്തില്‍ ആദ്യമായി ഭിന്നലിംഗത്തില്‍പ്പെട്ടയാള്‍ വോട്ടവകാശം വിനിയോഗിച്ചു

Read more topics: polling, Kerala, kannur
English summary
Almost 45% polling at 1 pm in Kerala
topbanner

More News from this section

Subscribe by Email