Wednesday September 26th, 2018 - 10:29:am
topbanner

കേരളത്തിന് കേന്ദ്രത്തിന്റെ പിന്തുണ തേടി മോദിപിണറായി കൂടിക്കാഴ്ച

NewsDesk
 കേരളത്തിന് കേന്ദ്രത്തിന്റെ പിന്തുണ തേടി മോദിപിണറായി കൂടിക്കാഴ്ച

ദില്ലി: കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. രാഷ്ട്രപതിയേയും, ഉപരാഷ്ട്രപതിയേയും, പ്രധാനമന്ത്രിയേയും ധനമന്ത്രിയേയും സന്ദര്‍ശിച്ച ശേഷം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനതില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വലിയതരത്തിലുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറായല്ല ഡല്‍ഹിയില്‍ എത്തിയത് സൌഹാര്‍ദപരമായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും ധനമന്ത്രി അരുണ്‍ ജെയ്റ്റിയിയുമായും, ആഭ്യന്തരമന്ത്രിയുമായും നടത്തിയ ചര്‍ച്ചകള്‍ ക്രിയാത്മകവും വളരെ പ്രയോജനകരവുമായിരുന്നു. കേരളത്തിന്റെ വികസകാര്യങ്ങളില്‍ കേന്ദ്രത്തിന്റെ നല്ല പിന്തുണ പ്രതീക്ഷിക്കുന്നതായും പിണറായി വിജയന്‍ പറഞ്ഞു.Kerala CM Pinaray Vijayan with Hon'ble PM Narendra Modi

കേരളത്തിന്റെ ആവശ്യങ്ങളോടും പദ്ധതികളോടും വളരെ അനുഭാവപൂര്‍വമായിരുന്നു പ്രധാനമന്ത്രി പ്രതികരിച്ചത്. റബര്‍ കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. റബറിന് താങ്ങുവില നിശ്ചയിക്കണ്ട ആവശ്യമാണ്. കൃത്യമായ വില ലഭിക്കാന്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും ചേര്‍ന്ന് പദ്ധതി രൂപീകരിക്കണം. ഇതിനോട് പ്രധാനമന്ത്രി വളരെ അനുകൂലമായിട്ടാണ് പ്രതികരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാവിലെ ദില്ലിയിലെത്തിയ മുഖ്യമന്ത്രിയെ പാര്‍ട്ടി പ്രവര്‍ത്തകരും മലയാളി സംഘടനാ നേതാക്കളും ചേര്‍ന്നാണ് സ്വീകരിച്ചത്. കേരളഹൗസിലെത്തിയ പിണറായിക്ക് ദില്ലി മലയാളികളും ജീവനക്കാരും ഊഷ്മള വരവേല്‍പ്പും നല്‍കി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

കാമുകന് ബൈക്ക് വാങ്ങാന്‍ ലേഡി ഡോക്ടറുടെ മകള്‍ അമ്മയുടെ സ്വര്‍ണം മോഷ്ടിച്ചു

കണ്ണൂര്‍; മകള്‍ കാമുകനൊപ്പം ഒളിച്ചോടിയ മനോവേദനയില്‍ അമ്മ ആത്മഹത്യ ചെയ്തു

ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്; പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍

                           

English summary
Kerala CM Pinaray Vijayan with Hon'ble PM Narendra Modi
topbanner

More News from this section

Subscribe by Email