Tuesday December 18th, 2018 - 7:35:pm
topbanner

പറശ്ശിനി കൂട്ടബലാത്സംഗം: രണ്ട് പ്രതികൾകൂടി അറസ്റ്റിൽ

fasila
പറശ്ശിനി കൂട്ടബലാത്സംഗം: രണ്ട് പ്രതികൾകൂടി അറസ്റ്റിൽ

തളിപ്പറമ്പ്: കൂട്ടബലാല്‍സംഗം ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ എല്ലാ പ്രതികളേയും പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അറസ്റ്റിലായ പ്രതികളെകൂടാതെ കസ്റ്റഡിയിലുള്ള രണ്ട് പ്രതികളായ വൈശാഖ്, ജിത്തു എന്നിവരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്.

വളപട്ടണം സ്റ്റേഷന്‍ പരിധില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതികളായ പെണ്‍കുട്ടിയുടെ പിതാവിനേയും ഡിവൈഎഫ്‌ഐ നേതാവ് നിഖില്‍, അഞ്ജന എന്ന വ്യാജപേരില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട ആന്തൂരിലെ മൃദുല്‍ എന്നിവരെ തളിപ്പറമ്പ് പോലീസ് കസ്റ്റഡിയില്‍ നിന്നും വളപട്ടണം പോലീസിന് കൈമാറി.

വളപട്ടണത്തെ ആറുകേസുകളില്‍ മൂന്ന് കേസുകളിലെ പ്രതികളെ ഇനി പിടികിട്ടാനുണ്ട്. വൈശാഖിനും ജിത്തുവിനുമൊപ്പം സന്ദീപും മറ്റ് രണ്ട് കേസില്‍ പ്രതിയാണ്. ഇതില്‍ സന്ദീപിന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.  ഇത് കൂടാതെ പഴയങ്ങാടിയില്‍ രണ്ട് കേസുകളും കുടിയാന്‍മലയില്‍ ഒരു കേസും നിലവിലുണ്ട്. മറ്റോരുകേസ് ഏടക്കാട് സ്‌റ്റേഷന്‍ പരിധിയില്‍ മുഴപ്പിലങ്ങാടാണ്. തളിപ്പറമ്പ് സ്റ്റേഷന്‍ പരിധിയില്‍ അകെ ആറ് കേസുകള്‍ മാത്രമാണ് നിലവിലുള്ളത്.

Read more topics: Parassinikadvu, raped, lodge
English summary
parassini gang rape: two other accused were arrested
topbanner

More News from this section

Subscribe by Email