Wednesday January 23rd, 2019 - 5:05:am
topbanner

പ്രണയം നിരസിച്ച മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു

rajani
പ്രണയം നിരസിച്ച മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു

കോയമ്പത്തൂര്‍: പ്രണയം നിരസിച്ച ഇരുപത്തി മൂന്നുകാരിയെ യുവാവ് കുത്തിക്കൊന്നു.പാലക്കാട് ഒലവക്കോട് സ്വദേശി സോമസുന്ദരത്തിന്റെ മകള്‍ ധന്യയാണ് (23) ബുധനാഴ്ച വൈകിട്ട് കുത്തേറ്റ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശി ഷക്കീറിനെ (27) നെ പോലീസ് അറസ്റ്റു ചെയ്തു. ധന്യയുടെ വീട്ടില്‍ മറ്റാരും ഇല്ലാത്ത് സമയം നോക്കിയാണ് പ്രതി കൃത്യം നിര്‍വഹിച്ചത്.

അടുത്തിടെ മലയാളി അധ്യാപകനുമായി ധന്യയുടെ വിവാഹനിശ്ചയിച്ചിരുന്നു. ഇതിനുശേഷം പ്രതി ദിവസങ്ങളോളം വിടിന്റെ സമീപത്ത് മദ്യപിച്ച് നടന്നിരുന്നു.തുടര്‍ന്ന് ധന്യയുടെ വീട്ടില്‍ മറ്റാരും ഇല്ലാത്ത് സമയം നോക്കിയാണ് പ്രതി കൃത്യം നിര്‍വഹിച്ചത്.

കൊലപാതകത്തിന് ശേഷം പാലക്കാട്ടേക്ക് കടന്ന യുവാവ് പോലീസിനെ കണ്ടപ്പോള്‍ വിഷം കഴിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 33 വര്‍ഷത്തോളമായി സോമസുന്ദരവും കുടുംബവും മേട്ടുപ്പാളയത്തായിരുന്നു താമസം. പൊംഗലൂരിലെ ഒരു ഐടി കന്പനിയില്‍ ജോലി നോക്കുകയായിരുന്നു ധന്യ.

ഭാര്യയെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വച്ച് ഒരു ഭര്‍ത്താവ്

കണ്ണൂർ പറശ്ശിനിക്കടവ് സ്‌കൂള്‍ പ്യൂണിന്റെ കൊലപാതകം: പ്രതി പിടിയിൽ

 

Read more topics: young, men, murder, women
English summary
young men murder women
topbanner

More News from this section

Subscribe by Email