Monday February 18th, 2019 - 2:26:pm
topbanner

19 കാരന്‍റെ മൃതദേഹം തലയറുത്ത് പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയിൽ കണ്ടെത്തി

RA
19 കാരന്‍റെ മൃതദേഹം തലയറുത്ത് പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയിൽ കണ്ടെത്തി

മുംബൈ: മുംബൈയിൽ 19 കാരന്‍റെ മൃതദേഹം തലയറുത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മുംബൈയില്‍ ഹോട്ടല്‍ ജീവനക്കാരാനായി ജോലി ചെയ്യുന്ന പയ്യന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വികാസ് ഭാവ്ധാനെ എന്ന ആളാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.മൃതദേഹം മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലയിലെ നല്ലസോപാറയിലെ കനാലില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു.

വെട്ടിമാറ്റിയ തല പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയിലും കണ്ടെത്തിയിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് പിന്നീലെ കാരണം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്നും പൊലീസ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

 

Viral News

Read more topics: young boy, deadbody, mumbai
English summary
young boy deadbody mumbai
topbanner

More News from this section

Subscribe by Email