topbanner
Wednesday May 24th, 2017 - 5:20:pm
topbanner

ചികിത്സതേടി എത്തിയ യുവതിയെ പീഡിപ്പിച്ച ആള്‍ദൈവം അറസ്റ്റില്‍

rajani
ചികിത്സതേടി എത്തിയ യുവതിയെ പീഡിപ്പിച്ച ആള്‍ദൈവം അറസ്റ്റില്‍

ചെന്നൈ: ചികിത്സ തേടിയെത്തിയ ഇരുപത്തിനാലുകാരിയെ പീഡിപ്പിച്ച ആള്‍ ദൈവം അറസ്റ്റില്‍. കാഞ്ചീപുരം ജില്ലയിലാണ് സംഭവം ഉണ്ടായത്. അണ്ണാദുരൈ അലിയാസ് അണ്ണാമലൈ സിദ്ധ(59)രാണ് അറസറ്റിലായത്. രണ്ട് വയസ് പ്രായമുള്ള കുഞ്ഞിന്റെ അമ്മയും 24 കാരിയുമായ യുവതിയേയാണ് ഇയാള്‍ പീഡിപ്പിച്ചത്.ചെന്നിക്കുത്ത് രോഗത്തിന് ചികിത്സ തേടിയാണ് ഇരുപത്തിനാലുകാരിയായ യുവതി അണ്ണാദുരൈനെ തേടിയെത്തിയത്.

ആദ്യ സന്ദര്‍ശനത്തില്‍ യുവതിക്കൊപ്പം മുത്തശ്ശിയുമുണ്ടായിരുന്നു. യുവതിയുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധാപൂര്‍വം കേട്ട ഇയാള്‍ അടുത്ത ദിവസം തന്നെ ഒറ്റയ്ക്കുവന്ന് കാണാന്‍ ആവശ്യപ്പെട്ടു. ഇയാളുടെ വാക്കുകേട്ട് ആശ്രമത്തിലെത്തിയ യുവതിയെ അണ്ണാദുരൈ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു.സംഭവത്തെക്കുറിച്ച് പുറത്തുപറയുമെന്ന് യുവതി പറഞ്ഞപ്പോള്‍ തന്റെ ശക്തി ഉപയോഗിച്ച് മകനെ തളര്‍ത്തിക്കളയുമെന്നായിരുന്നു സിദ്ധന്റെ ഭയപ്പെടുത്തല്‍. കൂടാതെ ആളുകളെ വിട്ട് ഭര്‍ത്താവിനെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.

ഇയാളെ പേടിച്ച് സംഭവിച്ചതൊന്നും യുവതി ആരോടും പറഞ്ഞില്ല. ഇതിനിടെ യുവതിയുടെ പെരുമാറ്റത്തില്‍ ചില മാറ്റങ്ങള്‍ കുടുംബാംഗങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. ആവര്‍ത്തിച്ചുള്ള ഭര്‍ത്താവിന്റെ ചോദ്യംചെയ്യലില്‍ യുവതി സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് യുവതിയെ കൗണ്‍സലിങിന് വിധേയയാക്കി.

 

Read more topics: yogi raped, young, women
English summary
yogi raped young women
topbanner topbanner

More News from this section

Subscribe by Email