Tuesday September 25th, 2018 - 1:11:am
topbanner

മുന്‍ ഭാര്യയുടെ കിടപ്പറ ദൃശ്യം യൂ ട്യൂബില്‍: കിളിയൂര്‍ സ്വദേശി പിടിയില്‍

NewsDesk
 മുന്‍ ഭാര്യയുടെ കിടപ്പറ ദൃശ്യം യൂ ട്യൂബില്‍: കിളിയൂര്‍ സ്വദേശി പിടിയില്‍

വെള്ളറട: മുന്‍ ഭാര്യയുമൊത്തുള്ള കിടപ്പറദൃശ്യങ്ങള്‍ യുട്യൂബിലിടുകയും വാട്‌സ്ആപ് മുഖേനയൂം അപ്്‌ലോഡ് ചെയ്ത യുവാവ് പിടിയില്‍. വെള്ളറട കിളിയൂര്‍ സ്വദേശിയാണ് പിടിയിലായത്. 2005ല്‍ വിവാഹം കഴിഞ്ഞ ഇവര്‍ എട്ടുവര്‍ഷത്തിനുശേഷം 2013 ജൂണില്‍ നെടുമങ്ങാട് കോടതി മുഖാന്തരം വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നു.

തുടര്‍ന്നു വേറെ വിവാഹവും കഴിച്ചു. അശ്ലീല സൈറ്റിലെ വിഡിയോ ഇന്റര്‍നെറ്റിലൂടെ കണ്ടവരും വാട്‌സ്ആപിലൂടെ വിഡിയോ ലഭിച്ചവരുമൊക്കെ പറഞ്ഞാണു വിവരം പുറത്തറിഞ്ഞത്.

മുന്‍ ഭാര്യ ഡിജിപിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കംപ്യൂട്ടറില്‍ കാമറ ഘടിപ്പിച്ചാണ് കിടപ്പറ ദൃശ്യം പകര്‍ത്തിയതെന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ പോലീസ് കണെ്ടത്തി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ തെളിവുകളും പോലീസ് ശേഖരിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

തെലങ്കാനയില്‍ വാഹനാപകടം; 5 മലയാളികള്‍ ഉള്‍പ്പെടെ 6 പേര്‍ മരിച്ചു

English summary
ex wife bedroom video upload husband arrested in kiliyoor
topbanner

More News from this section

Subscribe by Email