Wednesday November 21st, 2018 - 7:50:pm
topbanner

പന്ത്രണ്ട് വര്‍ഷത്തിനിടയില്‍ 500 കുട്ടികളെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

rajani
പന്ത്രണ്ട് വര്‍ഷത്തിനിടയില്‍ 500 കുട്ടികളെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പന്ത്രണ്ട് വര്‍ഷത്തിനിടയില്‍ 500 കുട്ടികളെ ബലാത്സംഗം ചെയ്ത ബലാത്സംഗവീരന്‍ അറസ്റ്റില്‍. മൂന്നുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് 38 കാരന്‍ സുനില്‍ റസ്‌തോഗി അറസ്റ്റിലായത്. രണ്ടു പെണ്‍കുട്ടികള്‍ക്ക് നേരെ പീഡനശ്രമം നടത്തിയതിന് ഇയാള്‍ പിടിലാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനപരമ്പര പുറത്തായത്.

ഈ കാലത്തിനിടയില്‍ 2,500 കുട്ടികള്‍ക്കെതിരേ ബലാത്സംഗശ്രമം നടത്തുകയും ചെയ്തു.ബാലപീഡനത്തിന് ഒരിക്കല്‍ അറസ്റ്റിലായ ഇയാള്‍ 2006 ല്‍ ഈ കേസില്‍ ആറു മാസം തടവ് ശിക്ഷ അനുഭവിച്ചിരുന്നു. ഡല്‍ഹി, ഉത്തരാഖണ്ഡ്, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് റസ്‌തോഗിയുടെ ഇരകളില്‍ കൂടുതലും.

ന്യൂ അശോക് നഗര്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാരാണ് കോണ്ടി ഗ്രാമത്തിലെ ഒളിത്താവളത്തില്‍ നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്. ഒമ്പതും പത്തും പ്രായക്കാരായ പെണ്‍കുട്ടികള്‍ ട്യൂഷന്‍ ക്‌ളാസ്സ് കഴിഞ്ഞ് മടങ്ങുമ്പോള്‍ പുതിയ വസ്ത്രം വാങ്ങിത്തരാമെന്ന് പറഞ്ഞ് റസ്‌തോഗി കുട്ടികളെ മോഹിപ്പിച്ചു കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു പതിവ്.

1990 ല്‍ പിതാവിനെ തയ്യല്‍ ജോലികളില്‍ സഹായിക്കാനായി ഡല്‍ഹിയിലേക്ക് വന്ന ഇയാള്‍ പിന്നീട് മയൂര്‍ വിഹാറില്‍ സ്വന്തമായി കട തുടങ്ങുകയായിരുന്നു. അന്ന് മുതലാണ് ഈ വൈകൃതത്തിന്റെ അടിമയായി തുടങ്ങിയത്. പിന്നീട് രുദ്രാപൂരീലേക്ക് മാറിയ ഇയാള്‍ വസ്തുക്കച്ചവടത്തിലേക്ക് മാറി. 2006 ല്‍ ഒരു ഫാമിലെ ജോലിക്കാരിയെ പീഡിപ്പിച്ചതിന് ആറുമാസം തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

 

English summary
twelve years rape five hundred children accused arrest
topbanner

More News from this section

Subscribe by Email