ഏഴു വയസ്സു മാത്രമുള്ള കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി സ്കൂള്‍ പ്രിന്‍സിപ്പലിന്റെ കുറ്റസമ്മതം.ജാര്‍ഖണ്ഡിലെ കൊഡര്‍മ ജില്ലയിലാണ് സംഭവം.എല്‍കെജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രിന്‍സിപ്പല്‍ സേവ്യറിനെ പോലീസ് മാധ്യമങ്ങളുടെ മുന്നിലെത്തിച്ചപ്പോഴാണ് കുറ്റം ചെയ്തെന്ന് തുറന്നുപറഞ്ഞത്.
കുട്ടിയെ ടോയ്ലറ്റില് കൊണ്ടുപോകുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.കുട്ടി കരഞ്ഞതോടെ പീഡിപ്പിച്ചില്ല.പണം നല്കി അനുനയിപ്പിക്കാനും ശ്രമിച്ചു.ചെയ്തത് തെറ്റാണ് .എന്നാല്‍ ലൈംഗീകമായി പീഡിപ്പിച്ചിട്ടില്ല .താന്‍ പ്രായമുള്ളയാളാണ് .അബദ്ധത്തില്‍ സംഭവിച്ചതാണ് കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും ഇയാള്‍ പറഞ്ഞു.
കേസില്‍ അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്.കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു.