Monday May 20th, 2019 - 2:22:pm
topbanner
topbanner

ഒഡീഷയില്‍ ആദിവാസി പെണ്‍കുട്ടിയെ ഓട്ടോഡ്രൈവര്‍ പീഡിപ്പിച്ചു

Jikku Joseph
ഒഡീഷയില്‍ ആദിവാസി പെണ്‍കുട്ടിയെ ഓട്ടോഡ്രൈവര്‍ പീഡിപ്പിച്ചു

ഭുവനേശ്വര്‍: ഒഡീഷയിലെ മയൂര്‍ബഞ്ചില്‍ ആദിവാസി വിഭാഗത്തില്‍പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി. പെണ്‍കുട്ടിയുടെ കുടുംബവുമായി അടുപ്പമുണ്ടായിരുന്ന ഓട്ടോ ഡ്രൈവറാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ ഓട്ടോ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. മതപരമായ ചടങ്ങില്‍ പങ്കെടുത്ത ശേഷം പെണ്‍കുട്ടിയും കുടുംബവും വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പ്രതിയുടെ ഓട്ടോയിലാണ് കുടുംബം തിരിച്ചെത്തിയത്. കുടുംബത്തെ വീടിന് മുന്നില്‍ ഇറക്കിയ ശേഷം പെണ്‍കുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് ഇയാള്‍ വാഹനത്തിനുള്ളില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.

English summary
tribal girl raped in odisha, angry locals block road to demand action
topbanner

More News from this section

Subscribe by Email