Monday September 24th, 2018 - 9:09:pm
topbanner

ദിവസവും എത്തിയിരുന്നത് 10 ഇടപാടുകാരെന്ന് 17 വയസ്സുകാരി; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

Jikku
ദിവസവും എത്തിയിരുന്നത് 10 ഇടപാടുകാരെന്ന് 17 വയസ്സുകാരി; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് ദുബായില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിയവരെ പോലീസ് പിടികൂടി. സ്ത്രീയുള്‍പ്പെടെ നാലു പേരെയാണ് പോലീസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ദുബായ് പോലീസ് നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്.

പാക്കിസ്താന്‍ സ്വദേശി ആയ പെണ്‍കുട്ടിയെ ആണ് സ്ത്രീയും പുരുഷനും കടത്തിക്കൊണ്ടു വന്നത്. ജോലി നല്‍കാമെന്നു പറഞ്ഞാണ് ദുബായിലേക്ക് ഇവര്‍ കുട്ടിയെ കൊണ്ടുവന്നത്. എന്നാല്‍, ജോലി ഇതായിരുന്നു.

വേറെ വഴിയില്ലാത്തതിനാല്‍ സംഘത്തിനൊപ്പം ചേര്‍ന്നു. സെയില്‍സ് വുമണായി ജോലി ചെയ്യാനാണ് ദുബായില്‍ പോകുന്നത് എന്നാണ് വീട്ടില്‍ പറഞ്ഞിട്ടുള്ളത്. സാമ്പത്തിക ബുദ്ധിമുട്ടു കാരണമാണ് ഇത്തരമൊരു പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടതെന്നും പെണ്‍കുട്ടി പറഞ്ഞു.

ശിക്ഷ അനുഭവിച്ചതിന് ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള കുറ്റം ഇവര്‍ക്കെതിരെ ചുമത്തി. നാലു പേരും കുറ്റക്കാരാണെന്ന് കണ്ടെത്തി.

ഇവര്‍ 100,000 ദിര്‍ഹം വീതം പിഴ അടയ്ക്കുകയും വേണം. പാക്ക് സ്വദേശിയായ സ്ത്രീയും പുരുഷനുമാണ് പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂടാതെ മറ്റൊരു സ്ത്രീയും ഇവിടെയുണ്ടായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഇവിടെ ശാരീരിക ചൂഷണം അനുഭവിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. പോലീസിലെ ഒരു ഉദ്യോഗസ്ഥന്‍ ആവശ്യക്കാരന്‍ എന്ന രീതിയില്‍ 100 ദിര്‍ഹവുമായി സംഘത്തെ സമീപിക്കുകയായിരുന്നു. മറ്റു പോലീസുകാര്‍ ഫ്‌ലാറ്റിന് സമീപം തന്നെയുണ്ടായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. വേഷം മാറിയെത്തിയ പോലീസ് ഉദ്യോഗസ്ഥനെയും കൂട്ടി മുഖ്യപ്രതി മുറിയിലേക്ക് പോയി. ഈ സമയം പോലീസുകാരന്‍ മറ്റുള്ളവര്‍ക്ക് സിഗ്‌നല്‍ നല്‍കുകയും പോലീസ് സംഘം റെയ്ഡ് നടത്തുകയുമായിരുന്നു.

ഇടപാടുകാര്‍ വരുമെന്നും അവരെ സന്തോഷിപ്പിക്കണമെന്നുമാണ് അവര്‍ തന്നോട് പറഞ്ഞിരുന്നത്. പെണ്‍കുട്ടിക്ക് ലഭിക്കുന്ന പണത്തിന്റെ പകുതി തങ്ങള്‍ക്ക് നല്‍കണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു.

ദിവസവും ശരാശരി പത്തു പുരുഷന്‍മാരെങ്കിലും ഫ്‌ലാറ്റില്‍ എത്തും. കൂടുതലും ഏഷ്യക്കാര്‍ ആയിരുന്നു. തന്റെ കയ്യിലുള്ള ഫോണിലൂടെ ദിവസവും രക്ഷിതാക്കളുമായി സംസാരിക്കുമായിരുന്നുവെന്നും പെണ്‍കുട്ടി പ്രോസിക്യൂട്ടറോട് പറഞ്ഞു.

 

English summary
three men, woman jailed for trafficking 17 year old girl in dubai
topbanner

More News from this section

Subscribe by Email